നീ മനഃപൂർവം പറയാത്ത ഒന്നും കൂടി ഞാൻ അറിഞ്ഞു ഹംന
ആ ക്രൂരപിശാചുക്കൾ നിങ്ങൾ ഉള്ള ഫ്ളാറ്റിലെ താമസക്കാർ ആണെന്ന് ,,
നീ കരുതിയ പോലെ ആരും രക്ഷപ്പെട്ടില്ല മുത്തെ.
നിന്റെ ഉമ്മ.. കൂടെ പിറപ്പ്.. ഒന്നും ..
അതിനും കാരണം ലോകത്തിന് മുന്നിൽ വില്ലനായ ഞാൻ തന്നെയാണ് …,,
ഇല്ല ഹംനാ.. ഹോസ്പ്പിറ്റലിൽ നിന്നും അന്ന് ഞാൻ എവിടെയാ പോയതെന്ന് ചോദിച്ചട്ടും
കൊല്ലാതെ കൊന്നിട്ടും ഞാൻ ഒരക്ഷരം മിണ്ടിയില്ല ….
ഹംനാ..ഇനിയും എത്ര നാൾ ഇങ്ങനെ …..
****** ********* **********
വർഷങ്ങൾക്ക് ശേഷം..
കുഞ്ഞോളെ …
എഴുന്നേൽക്ക് കുട്ടിയെ എന്തൊരു ഉറക്കമാണ് ഇത് ,,
മതിവരാത്ത ഉറക്കിൽ നിന്നും വിളിച്ചതിന്റെ ആലസ്യത്തോടെ കുഞ്ഞോൾ കണ്ണ് തുറന്നു.
ഉമ്മ പോവാട്ടോ വേഗം എണീറ്റെ .
ഉമ്മ ചായയും ഉപ്പമാവും ഉണ്ടാക്കിയിട്ടുണ്ട്
മോളും ഇത്തയും അത് തിന്നണേ ..
അതും പറഞ്ഞു കൊണ്ടുമ്മ കോലായിലേക്ക് ഇറങ്ങി
കുഞ്ഞാറ്റെ ഉമ്മ പോയി വരാട്ടാ , മക്കള് ഭക്ഷണം എടുത്ത് തിന്നണെ
കുഞ്ഞാറ്റയിൽ നിന്ന് മറുപടി ഉണ്ടാവില്ലെന്ന് അറിഞ്ഞു കൊണ്ട് ഉമ്മ നടന്നു..
വയൽ പച്ചപ്പ് വാടി ഉണങ്ങിയ വരമ്പിലൂടെ ആ ഉമ്മ ഒരു നേർത്ത രൂപമായി അകലേക്ക് പോയി.
കുഞ്ഞാറ്റ നിലത്തിരുന്ന് കൊണ്ട് കലണ്ടറിൽ ജൂൺ 3 എന്നതിൽ ചുവന്ന പേന കൊണ്ട് വട്ടം വരച്ചു ..
പിന്നീട് അടുത്തുള്ള ബുക്ക് എടുത്തു കൊണ്ട് കുറിച്ചു,,
ദീദി..
(ഹംനയെ അങ്ങനെയാണ്
അനുജത്തികൾ വിളിക്കാറുള്ളത്
ഉമ്മ ദീദിയെ പൂർണ്ണമായും മറന്നു പോയിരിക്കുന്നു .
ഇന്നേക്ക് ദീദി ഞങ്ങളെ വിട്ട് പോയിട്ട് വർഷം 5 തികയുന്നു ,,,,
ദീദിയെ…
ഒരുപാട് വട്ടം ഞാൻ കാണാമറയത്തുള്ള ദീദിയോട് ചോദിച്ചിട്ടുണ്ട്
എന്തിനാ എന്റെ പാവം ദീദി ആ തെമ്മാടിയെ പ്രണയിച്ചതെന്ന് വിശ്വസിച്ചതെന്ന്..
ദീദി പോയപ്പോൾ എല്ലാം ഞങ്ങൾക്ക് നഷ്ടമായി
ഉമ്മയ്ക്ക് അറിയാം ദീദിയുടെ മരണത്തിന് കാരണക്കാരൻ ആ അൻവർ ആണെന്ന്..
എന്നിട്ട് ഒന്ന് സാക്ഷി പറയാൻ പോലും ഉമ്മ കോടതിയിൽ പോയില്ല …
നമ്മുടെ ഇത്താത്തയും അളിയൻക്കയും ഒക്കെ എത്ര നിർബന്ധിചെന്ന് അറിയാമോ ..,