പ്രണയം 4

Posted by

തെളിവ്…ഇല്ലന്ന്.. പറഞ്ഞി..ട്ട് ..
കോടതി… പോലും.. വെറുതെ…. വി..ടും..

ആര് വെറുതെ വിട്ടാലും
ഞാൻ വിടില്ല
അതേത് കൊമ്പത്തുള്ള മോൻ ആയാലും…
അൻവർ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു
എന്റെ പെണ്ണിനെ നോവിച്ചവരെ ഒരു കോടതിക്കും ഞാൻ വിട്ട് കൊടുക്കില്ല…….

അ… നു.. നീ … ഇങ്ങനെ.. ചിന്തി…ക്കു… എനിക്കറി..യാം…
നിക്ക്.. സത്യം ചെ.യ്യ്‌
അനു.. ഇതി.ന് എതിരെ…ന്നും.. ചെയ്യുലാന്ന്…

ഇല്ല ഹംന… അത് കണ്ടില്ലെന്ന് വെക്കാൻ എനിക്ക് പറ്റില്ല…
ഇപ്പൊ നീ അതൊന്നും ഓർക്കണ്ട …

സ..ത്യം.. ചെയ്യ്.. അനു
ഞാ.ൻ… മരിച്ചാൽ.. ന്നെ .
ആ..ർക്കും. കാണി..ക്കരുത്.
ന്നെ.. കടി..ച്ചു. കീറിയത്..

എവി..ടെ ..എങ്കി.ലും. കൊണ്ട്.. കളയ്… ന്നെ
ന്നിട്ട് അനു.. പോയി..ക്കോ..

മിണ്ടതിരിയടി അൻവറിന് ദേഷ്യം വന്നു…

അപ്പോഴേക്കും കാർ വീടെത്തി ..
കാറിന്റെ ശബ്ദ്ദം കേട്ട്.

ഉമ്മച്ചി വാതിൽ തുറന്നു
ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിയ മോന്റെ കോലം കൊണ്ട് നെഞ്ച് പിടഞ്ഞു..

ഇവിടുന്ന് വൈകുന്നേരം പോവുമ്പോ ഉണ്ടായ മോൻ അല്ലായിരുന്നു.
ആകെ തളർന്ന് ഇപ്പം വീഴും എന്ന മട്ടിലാണ് നിൽപ്പ്
ഷർട്ടിൽ രക്തവും…

ന്താ… ഉമ്മച്ചിന്റെ..കുട്ടിക്ക്.
മോനെ…എന്താ ഡാ

ഉമ്മച്ചി.. ശ്.. ശബ്ദം ഉണ്ടാക്കല്ലെ
ഞാൻ എല്ലാം പറയാം…
ഉമ്മച്ചി പുറത്തുള്ള ലൈറ്റ് ഓഫ് ആക്ക് പോയിട്ട്..

ഉമ്മച്ചി തട്ടം കൊണ്ട് കണ്ണോപ്പി കൊണ്ട് അകത്തേക്ക് ഓടി ..

അൻവർ മറുവശത്തെ ഡോർ തുറന്ന് ഹംനയെ എടുത്തു കൊണ്ട് അകത്തേക്ക് നടന്നു…
വാതിൽ അടയ്ക്ക് ഉമ്മച്ചി.

ഉമ്മച്ചി വാതിൽ അടച്ചു കൊണ്ട് അൻവറിന്റെ പിന്നാലെ ബെഡ്റൂമിലേക്ക് ഓടി ..

ഹംനയെ കിടത്തിയിട്ട് ഉമ്മച്ചിയെ കിതപ്പോടെ നോക്കി അൻവർ ,

ഉമ്മച്ചി ഹംനയുടെ തലയണക്കരികിൽ ഇരുന്നു

ന്റെ മോൾക്ക് ന്താ.. അനു.
മോളെ… ഹംന…

ഉമ്മച്ചി ബഹളം വെച്ച്‌ ആരെയും അറിയിക്കല്ലെ ,,
ഞാൻ അവിടെ എത്താൻ വൈകി പോയി ഉമ്മച്ചി….

അൻവർ ചുമർ ചാരി തേങ്ങി..

അ..നു…

Leave a Reply

Your email address will not be published. Required fields are marked *