ഏതോ ഒരു കാടിന് അരികിലായി ഞാൻ കാർ നിർത്തി . അവളെയും തോളിൽ ഇട്ട് ഞാൻ ആ കാടിന് ഉള്ളിലേക്ക് നടന്നു . …
അവളുടെ തലയിൽ നിന്നും രക്തം അപ്പോഴും വാർന്നു കൊണ്ടിരുന്നു ..
വലിച്ചെറിഞ്ഞു ഞാനി കൈ കൊണ്ട് ചോരയിൽ കുതിർന്ന എന്റെ ഹംനയെ
എന്നിലും ഉണ്ടായി ഒരു കുറ്റവാളി ആ കൊക്കായിലെ വന്യ മൃഗങ്ങൾ പോലും കടിച്ചു കുടയാൻ മടിക്കുന്ന കുറ്റവാളി ,,,
അവളെ ആ കൊക്കയിലേക്ക് വലിച്ചെറിഞ്ഞത് തൊട്ട് എന്റെ ഹൃദയത്തിൽ ഭയം വന്ന് നിറഞ്ഞു … തിരിഞ്ഞോടി ഞാൻ കാറിന് അടുത്തേക്ക്
ഒളിച്ചോടണം എങ്ങോട്ട് എങ്കിലും അതായിരുന്നു മനസ്സ് നിറയെ ,,,
കാർ സ്റ്റാർട്ട് ചെയ്യും മുമ്പ് ഫോൺ ഓഫ് അക്കനായി പോക്കറ്റിൽ നിന്നും എടുത്തു അപ്പോഴാണ് അതിൽ ഇത്തയുടെ മിസ്സ് കാൾ കിടക്കുന്നത് കണ്ടത് ,,,
അത് ക്യാൻസൽ ആക്കിയിട്ട് ഓഫ് ആക്കാൻ പോവുമ്പോഴാണ് ഹംനയുടെ message കണ്ടത് ,,
ഓഫ് ചെയ്യാൻ പോയ ഞാൻ ആ message തുറന്നു
വിറയലോടെ ഞാനത് വായിച്ചു …,
” അനൂ ഒരു മഹർ വാങ്ങാൻ വേഗം തയ്യാർ എടുത്തോ
ഈ ചെക്കന്റെ പെണ്ണായി ഹംന വരുന്നു. ഞെട്ടിയല്ലെ ?
എന്റെ ചെക്കൻ….
സത്യമാണ് ഉമ്മയോടും ഇത്തയോടും പറഞ്ഞു ഞാൻ..
മുത്തെ അവർക്ക് നൂറ് വട്ടം സമ്മതമാണ് ഒന്ന് വേഗം വാ അനൂ എനിക്കിപ്പോ നിന്നെ കാണാൻ വല്ലാത്ത കൊതിയാണ് ഇത് വരെ കണ്ട പോലെ അല്ല പറന്നു വാ എന്റെ ഇണക്കിളിയെ ”
ഞാൻ ടൈം നോക്കി കണ്ണ് നിറഞ്ഞൊഴുകിയിട്ട് കാണാൻ പറ്റുന്നില്ലായിരുന്നു ,,
ഉച്ചയ്ക്ക് അയച്ച messageണ് പള്ളിയിൽ നിസ്ക്കാരിക്കാൻ കയാറുമ്പോ സൈലന്റ് ആക്കിയ സമയം വന്നതായിരുന്നു ..
ഞെട്ടലോടെ മറ്റൊരു സത്യവും ഞാൻ തിരിച്ചറിയുക ആയിരുന്നു..
ഞാൻ മെസ്സേജ് വായിച്ചില്ലെന്ന് മനസ്സിലാക്കിയ എന്റെ ഹംന
എന്റെ മുന്നിൽ കളിച്ച ഒരു നാടകം ഞാൻ അറിഞ്ഞില്ലല്ലോ റബ്ബേ..
യാ…….ഇലാ…ഹീ……..
എന്റെ ഹംന… ..
ഹൃദയമില്ലാത്തവൻ ആയത് കൊണ്ട് ഹൃദയം പൊട്ടി മരിച്ചില്ല ഞാൻ …
ആ കൂരിരുട്ടിൽ എന്റെ ഹംനയെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞു..
എന്നെ തന്നെ വെറുത്തു കൊണ്ട്..
ഒറ്റയടിക്ക് മരിച്ചാൽ എന്റെ തെറ്റിനുള്ള ശിക്ഷ ഒരിക്കലും ആവില്ല എന്ന് എനിക്ക് തോന്നി,..
അനുഭവിച്ചു തീർക്കാൻ തന്നെയാണ് ഞാൻ പോലീസിൽ പുലർച്ചെ കിയ്യടങ്ങിയത് ,,