പാർവത്തിയാണ് ഈ പ്രസിദ്ധമായ ഡയലോഗിന്റെ ഉടമ.
അതോടെ ശബ്ന അവിടെ നിന്നും അവളുടെ പേഴ്സും സാദനങ്ങളുമെല്ലാം എടുത്ത് ഇറങ്ങി. അനു അതെല്ലാം നോക്കി നിന്നു. പക്ഷേ പോവുന്ന പോക്കിൽ തന്നെക്കൂടി വിളിക്കുമെന്ന് അനു കരുതിയിരുന്നു പക്ഷെ തെറ്റിപ്പോയി.. അവൾ ഒന്നു തിരിഞ്ഞു പോലും നോക്കാതെ പോയി.
എന്താണ് ഉണ്ടായതിപ്പോൾ എന്ന ഭാവത്തിൽ അനു അവിടെ നിശ്ചലനായി നിന്നു.
ഇനി ഇവിടെ നിന്നിട്ടെന്താ… എന്നു കരുതി അനുവും പതിയെ സ്റ്റെപ്പുകൾ ഇറങ്ങി.
.
അനു പോവാണോ…
അവളുടെ മധുര്യമുള്ള വിളികേട്ടപ്പോൾ അനു തിരിഞ്ഞു നോക്കി.
കുറച്ചു കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ..
അനു ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഓടിക്കയറി അവളുടെ അടുത്തേക്ക് ചെന്ന് കെട്ടിപിടിക്കാനാണ് തോന്നിയത് പക്ഷെ ചെയ്തില്ല… പകരം ഒന്നു ഡിമാന്റ് കാണിച്ചു.
ഇത്തയൊക്കെ പോയില്ലേ..ഇനി ഞാനെന്താ ഇവിടെ ഇരുന്നിട്ട്..
ഇത്തയെ മാത്രമേ നിനക്ക് പറ്റൂ..
എനിക്കെല്ലാരെയും പറ്റും..
എന്നാൽ അകത്തേക്ക് വാ.. ജ്യൂസ് കുടിക്കാം…
ഇനി ടൈറ്റ് കാട്ടിയാൽ ചിലപ്പോൾ അവൾ പോവാൻ പറയും അതുവേണ്ട. അവൻ ബാഗ് സോഫയിൽ തന്നെയിട്ടു. അതിന്റെ ഒരു സൈഡിൽ പോയി ഇരുന്നു.
നിനക്ക് എന്നോട് ദേഷ്യമുണ്ടോ..
എന്തിന്…
ഇപ്പോൾ ഇവിടെ നടന്ന ഈ സംഭവത്തിന്…
അതിന് എന്താണ് ഇവിടെ സംഭവിച്ചത്..
അതൊക്കെ പറയാം.. നീ വാ നമുക്ക് ബാൽക്കണിയിൽ പോയി ഇരിക്കാം…
അവർ രണ്ടു പേരും അങ്ങോട്ട് നടന്നു. പാർവതി റൂമിൽ പോയി ജ്യൂസ് എടുത്തു കൊണ്ട് വന്നു അവനും നൽകി.
നല്ല കാരക്കയുടെ ജ്യൂസാണ്. കുടിക്ക്… എനർജി കൂടും…
അവർ രണ്ടുപേരും അതിൽ നിന്ന് കുടിക്കാൻ തുടങ്ങി.
ചേച്ചി എന്തിനാണ് ദേഷ്യപ്പെട്ടത്…
അത് നിയറിയാത്ത ഒരു കഥയുണ്ട്..
എന്തു കഥ.
ഇന്ന് എപ്പോഴാണ് നീ ഇങ്ങോട്ട് വരുന്നത് അറിഞ്ഞത്..