രാജയുടെ വാക്കുകൾ കേട്ട് ഖാദറിന്റെ മുഖത്ത് ഒരു ചിരി വിടർന്നു തന്നെ അനാഥമാക്കിയ ജബ്ബാർ ഹാജി കാശിന് വിലയില്ലാതെ തെണ്ടുന്നത് എനിക്ക് കാണണം
പിന്നെ അയാളുടെ കുടുംബം നരകയാതന അനുഭവിക്കുന്നത് കണ്ട് എനിക്ക് രസിക്കണം
ഖാദറിന്റെ മനസ്സിലെ മൃഗമുണർന്നു
ഖാദർ രാജയുമായി വ്യക്തമായ പദ്ദതികൾ ആസൂത്രണം ചെയ്തു
ഖാദർ രാജയോട് പറഞ്ഞു രാജ ഇതെല്ലാം നടക്കണമെങ്കിൽ എങ്ങനെയെങ്കിലും കാല് പിടിച്ച് അയാളുടെ വീട്ടിൽ തന്നെ പഴയ ഡ്രവറായിട്ട് കയറിപ്പറ്റണം പക്ഷെ അയാൾ എന്നെ കണ്ടാൽ പട്ടിയെ ആട്ടുന്നത് പോലെ ആട്ടും
ഏതായാലും ഞാൻ ആ വഴിക്ക് ഒന്ന് ശ്രമിച്ച് നോക്കട്ടെ എന്തായാലും തോറ്റ് പിൻമാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല
പണമില്ലാത്തവന്റെ വേതന എന്താണെന്ന് അയാൾ അറിയണം
പിറ്റേ ദിവസം ഖാദർ മംഗലാപുരത്ത് നിന്ന് മാഹിയിലേക്ക് വണ്ടി കയറി
രാവിലെ എട്ട് മണിയോടെ ഖാദർ ജബ്ബാർ ഹാജിയുടെ വലിയ വീടിന് മുന്നിൽ എത്തിച്ചേർന്നു
പുറത്ത് ബെൻസ് കിടക്കുന്നത് കണ്ട് അയാൾ അകത്തുണ്ടെന്ന് ഖാദറിന് മനസ്സിലായി