സുന്ദരിപ്രാവ് [രേഖ]

Posted by

സുന്ദരിപ്രാവ്

SUNDARIPRAVU AUTHOR : REKHA

കുറച്ചു ക്ഷമയുള്ളവരും മുഴുവൻ വായിക്കാനും തോന്നുന്നുണ്ട് എങ്കിൽ വായിച്ചുനോക്കണം എന്റെ പേരുകണ്ട്‌ നോക്കാതെപോകുന്നവരോട് വായിക്കാൻ പറയുന്നില്ല , എന്നെ അറിയുന്നവർക്ക് വായിച്ചാൽ ഇതിനെ നല്ലതു എന്ന് പറഞ്ഞില്ലേലും മോശം എന്ന് പറയാൻ വഴിയില്ല എന്ന് തോന്നുന്നു – രേഖ.

            എല്ലാവരെയും പോലെ അങ്ങിനെ നല്ല ഓർമ്മകളോടുകൂടിയ  ബാല്യമോന്നുമല്ല എനിക്കുള്ളത്  ,ചെറുപ്പത്തിലേ ഒറ്റക്കായതിനാലുള്ള  വേദനയും പിന്നെ പിന്നെ ആ വേദന  അതെനിക്കു  കൂട്ടുമായി , ഒറ്റക്കായി എന്നതുകൊണ്ട് ഞാൻ ഒരിക്കലും അനാഥയായിരുന്നില്ല , ചെറുപ്പത്തിലേ എന്റെ ജീവിതം നോക്കാനും എന്നെ ഒപ്പം ഇരുത്തി കൊഞ്ചിക്കാനും പപ്പക്കും മമ്മിക്കും സമയം കിട്ടിയില്ല എന്നതാണ് സത്യം , എന്ന് കരുതി അവർക്കു എന്നോട് പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹവും ലാളനയും ഉണ്ടായിരുന്നു .പപ്പ ഓസ്‌ട്രേലിയയിലും മമ്മി സൗദ്യയിലും , രണ്ടുപേരും ജോലിക്കും പണത്തിനും പിന്നിൽ നടക്കുന്നതിനാൽ അവരുടെ കുടുംബ ബന്ധം ഒരിക്കലും സന്തോഷകരമാണോ  എന്ന് എനിക്കറിയില്ല

ഞാൻ ജിൻസി , തോമസ് കുര്യക്കോസിന്റെയും  മോളി കുര്യക്കോസിന്റെയും ഏക പുത്രി . എല്ലാ വർഷവും എന്റെ ഹോളിഡേയ്‌സ് നോക്കിയാണ് പപ്പയും മമ്മിയും ലീവ് എടുക്കുന്നതും പിന്നെ ആ ദിവസങ്ങൾ എനിക്ക് ഉത്സവത്തിന്റെ ആഹ്ളാദമാണ് , ഓരോ വർഷവും ഞാൻ ആ ദിവസങ്ങൾ അടുക്കാനായി എന്റെ ജീവിതത്തിലെ തന്നെ പതിവുസമവാക്ക്യമായി…

ആ സമയത്താണ് ഞാൻ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന ഞങ്ങളുടെ സ്കൂളിൽ നിന്നും +2 വിനു വേണ്ടി എന്നെ അടുത്തുള്ള നല്ല ഒരു സ്കൂളിലേക്കു വീട്ടുകാർ ചേർത്തു , പക്ഷെ ഈ തവണ എന്റെ ഹോസ്റ്റൽ ജീവിതം അവിടം അവസാനിച്ചു .

Leave a Reply

Your email address will not be published.