പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

പെട്ടിക്കടയില്‍ പോയി പോക്കറ്റില്‍ നിന്ന് അഡ്രസ് തപ്പുന്നതിനിടെ പറഞ്ഞു

” ഈപ്പച്ചന്‍ മോതലാളിയോ … പുള്ളീടെ ആരാ … ങേ … പുള്ളി ഇന്ന് വെളുപ്പിനെ കാറില്‍ എങ്ങാണ്ടോ പോയത് കണ്ടല്ലോ ….ഇനീം മൂന്നാല് ദിവസം കഴിഞ്ഞു നോക്കിയാല്‍ മതി …’

നാശം പിടിക്കാന്‍ … ഏതു നേരത്താണോ പോരാന്‍ തോന്നിയത് ..ഇനിയൊരു വരവ് കൂടി … ഛെ

” പുള്ളി മാത്രമേ പോയിട്ടുള്ളൂ കറിയാചേട്ടാ .. നമ്മടെ HF പോയിട്ടില്ല ….. “

പതുക്കെ പറയടാ ജോണിക്കുട്ടി … ഈ കൊച്ചന്‍ അവരുടെ അരാണന്നറിയില്ലല്ലോ”

” മോനെ … മൊതലാളീടെ കെട്ടിയോള് അവിടെ കാണും …. ഇച്ചിരി മുന്നോട്ടു നടന്നാല്‍ ഇടത്തേക്കുള്ള വഴിയെ പോയാല്‍ മതി …പത്തു പതിനഞ്ചു മിനുട്ട് നടക്കണം “

” ചേട്ടാ .. ഇവിടെ വേറെ സിറ്റിയോന്നുമില്ലേ?’

” ഒണ്ട് മോനെ … പള്ളീം സിറ്റീം ഒക്കെ അപ്പുറത്താ … നടന്നു പോകണേല്‍ ഇതാ എളുപ്പം … അതാ ബസുകാര് ഇവിടെ ഇറക്കീത്”

നടന്നേക്കാം … നടക്കുന്നത് ആരോഗ്യത്തിനും നല്ലതല്ലേ …. റബര്‍ തോട്ടം ആയതു കൊണ്ട് വെയിലുമില്ല …

” ഒരു സിഗരറ്റ് തന്നേക്ക്‌ ചേട്ടാ ” വലി സാധാരണ ഇല്ലാ …. അവന്മാരുടെ കൂടെ വെള്ളം അടിക്കുമ്പോള്‍ വല്ലപ്പോഴും വലിക്കാറുണ്ട്…. ഇത്രേമൊക്കെ പറഞ്ഞു തന്നതല്ലേ …ഒരു സ്നേഹ പ്രകടനം …

Leave a Reply

Your email address will not be published. Required fields are marked *