മനു റൂമിലേക്ക് പോയി. സന ചുറ്റും കണ്ണോടിച്ചു, സിംഗിൾ ബെഡ്റൂം ഫ്ലാറ്റ്, കിച്ചൻ, ഹാൾ, ടോയ്ലറ്റ്… ചെറുതാണെങ്കിലും നല്ല അടുക്കും ചിട്ടയും ഉണ്ട്… സാദാരണ ബാച്ലർ റൂം പോലെ അല്ല. ഫോട്ടോ ടേബിളിൽ ഇരിക്കുന്നത് അവൾ എടുത്തു നോക്കി.അത് മനുവിന്റെ അച്ഛനും, അമ്മയും, അനിയത്തിയും ആയിരിക്കും എന്നവൾ ഊഹിച്ചു. അപ്പോഴേക്കും ഡ്രസ്സ് മാറി മനു വന്നു, ഫോട്ടോയിൽ ഉള്ളവരെ പരിചയപ്പെടുത്തി.
“ഫ്ലാറ്റ് നല്ല അടിപൊളി ആണല്ലോ… എനിക്കിഷ്ടായി ട്ടോ. ”
” ജീവിച്ചു പൊയ്ക്കോട്ടേ മാഷേ… പാവങ്ങളെ കളിയാക്കാതെ… ” മനു പറഞ്ഞു.
” അല്ലാ… എന്താണ് പ്ലാൻ… പറയൂ?… മനു ചോദിച്ചു?
“ആദ്യം കുറച്ച് ഷോപ്പിംഗ്… ബാക്കി അതുകഴിഞ്ഞു പ്ലാൻ ചെയ്യാം പോരെ ? അവൾ ചോദിച്ചു.
” ആയിക്കോട്ടെ…
അവർ ഇറങ്ങി… ആദ്യം സനയ്ക്ക് വേണ്ടതൊക്കെ വാങ്ങി വണ്ടിയിൽ വച്ചു… ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു ഷോപ്പിംഗ് തീർന്നപ്പോൾ… പിന്നെ അവർ ഒരു സിനിമ കണ്ടു.
12 കഴിഞ്ഞു… അവർ ഫ്ലാറ്റിൽ തിരിച്ചെത്തുമ്പോൾ,കഴിക്കാനുള്ള ഫുഡ് പാർസൽ വാങ്ങിയിരുന്നു.,
മനു റൂം തുറന്നു, അവൾ ഹാളിൽ ചെന്നിരുന്നു….
” ഞാൻ ഒന്നു ചേഞ്ച് ചെയ്യട്ടെ സന… ഇപ്പോ വരാം.. ”
മനു ഡ്രസ്സ് മാറി വന്നു, അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചു… സന പോകാൻ ഇറങ്ങി…
‘ഞാൻ പോട്ടേ മനു… ഒത്തിരി ലേറ്റ് ആയി..
” ഒത്തിരി നാളായി മനു ഇങ്ങനെ ഒരു ഈവെനിംഗ്… Thanks ട്ടോ “
ലൈഫ് ഓഫ് മനു – 6 [logan]
Posted by