” വലിയ മാറ്റമൊന്നുമില്ല മോനെ.. അതേ പോലൊക്കെ തന്നെ” മറുപടി നിരാശയോടെ ആയിരുന്നു. എനിക്കും വല്ലാണ്ടായി ഒരു മാസം മുമ്പാണ് ബൈക്ക് മതിലിലിടിച്ച് നട്ടെല്ലിന്ന് പൊട്ടലുണ്ടായത്. ഓടിച്ചാടി നടന്നിരുന്ന ആരുടേം കാര്യം ഇത്രേം ഉള്ളൂ.. ഒരു ചെറിയ വീഴ്ച മതി എല്ലാം തകിടം മറിയാൻ.
” ആട്ടെ മോൻ ഏതായിരുന്നു?..” എന്റെ മുഖത്ത് നോക്കി അല്പം സംശയഭാവത്തോടെ അയാൾ തിരക്കി.
” അമ്മാവന് എന്നെ മനസിലായില്ലേ.. ഞാൻ പുതുക്കുടിയിലെ ജോർജ്ജിന്റെ മകൻ ലിജോ യാണ്..”
” അയ്യോ എനിക്ക് പെട്ടന്നങ്ങോട്ട് ഓടിയില്ല കേട്ടോ.. വയസായില്ലേ ഇപ്പൊ ഇപ്പൊ ഓർമ്മ പതിയെ എത്തത്തെ ഒള്ളൂ.. ” അമ്മാവന്റെ മറുപടിയിൽ ഒരു ക്ഷമാപണം എന്ക്ക് അനുഭവപ്പെട്ടു.
” ഓ… അത് സാരമില്ല അമ്മാവാ.. ഇപ്പൊ മനസ്സിലായല്ലോ.. ” ഞാൻ സീൻ പ്രസന്നമാക്കി. ” ഉയരവും വണ്ണവുമൊക്കെ ജോർജ്ജിനെ പോലെ തന്നെയാണ് നീ, അവനേക്കാളും നിറം ഉണ്ടെങ്കിലും ! ” അയാൾ അനുമോദിക്കുന്ന തരത്തിൽ തുടർന്നു..
അമ്മച്ചിയുടെ നിറമാണ് എനിക്ക് കിട്ടിയത് അമ്മാവാ.. ” ഭവ്യതയോടെയായിരുന്നു ഞാൻ അതിനെ നേരിട്ടത്.. ബസ്സ് വരാൻ പിന്നെയും ലേറ്റായി. ആ കാത്തിരിപ്പ് ഞങ്ങൾക്കിടയിലെ അപരിചതത്വം കുറക്കുകയായിരുന്നു.