മൂക്കുത്തിക്കുട്ടി-2
Mookkuthikkutty 2 Author:Kannan
അങ്ങിനെ ദിവസങ്ങൾ കടന്നു പോയി., ഒരു ദിവസം അറിയാത്ത ഒരു നമ്പറിൽ നിന്നും കോൾ വന്നു., അതെ അത് മ്മടെ മൂക്കുത്തിക്കുട്ടി ആയിരുന്നു.,
ഹലോ….
എന്നെ മനസ്സിലായോ ?
ഞാൻ: എന്താ അങ്ങനെ ചോതിക്കുന്നെ ഞാൻ എത്ര നാളായി ഈ വിളി കാത്തിരിക്കുന്നു.
ഓ പിന്നേ വെറുതെ ഓരോ ഡയലോഗ് അടിക്കേണ്ട ചേട്ടാ
ഞാൻ: വെറുതെ അല്ല സൗമ്യമോളേ ശരിക്കും കാത്തിരിക്കുക ആയിരുന്നു,
എന്റെ സ്കൂളിലെ ചേച്ചി പറഞ്ഞല്ലോ ചെക്കന്മാർക്ക് ഇതൊക്കെ ഒരു തമാശ ആവുമെന്ന്
ഞാൻ: എന്നാലേ എനിക്ക് അങ്ങനെ അല്ലെങ്കിലോ ?
ബീപ് ബീപ് ബീപ്…..
നിർഭാഗ്യവശാൽ ഫോണിൽ ചാർജ് തീർന്നു ഓഫ് ആയിപോയി.
വേഗം ചെന്ന് ചാർജറിൽ കുത്തി ഓൺ ആക്കി തിരിച്ചു വിളിച്ചു അതൊരു ടെലിഫോൺ ബൂത്ത് ആയിരുന്നു.
പിന്നെയും ആ കോൾ വന്നു., ബൂത്ത് മാറി വീട്ടിലെ നമ്പർ ആയി, ഓരോ കോളുകളും ഞങ്ങൾ തമ്മിലുള്ള അകലം കുറച്ച് കുറച്ചു വന്നു…..
അങ്ങിനെ ഒരു ദിവസം പരസ്പരം കാണാൻ ഞങ്ങൾ ഉറപ്പിച്ചു., വളരെ തിരക്കുള്ള കള്ളക്കണ്ണന്റെ അമ്പലമാണ് ഞങ്ങൾ സ്ഥലമായി തിരഞ്ഞെടുത്തത്.