പോട്ടെ അച്ഛാ കഴിഞ്ഞതൊക്കെ ഓർത്തു ഇനി വീണ്ടും എന്റെ അച്ഛൻ അസുഖം ഒന്നും വലിച്ചു വക്കണ്ടാ…..
മോളെ…അശോകന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞോ….
ഇല്ല അച്ഛാ…ചേട്ടൻ മറ്റെന്നാൾ ശ്രീയേട്ടനെയും കൂട്ടി അവിടം വരെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്…..
ഊം…മോളെ എത്ര നാൾ ഇങ്ങനെ കഴിയാന് ആണ് ഭാവം….മാസം ഒന്നാകാറായി…..നീ നിന്റെ മനസ്സിലെ മുറിവുണങ്ങുമ്പോൾ പറ….നമുക്ക് മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാം…കാലാകാലം ഞാൻ കാണുമോ എന്നറിയില്ല…..
അച്ഛൻ അതൊന്നുമോർത്തു വിഷമിക്കണ്ടാ…..ഇപ്പോൾ വല്ലതും കഴിച്ചിട്ട് കിടക്കാൻ നോക്ക്…..
ശ്രീകുമാർ എവിടെയാ മോളെ…..
ശ്രീയേട്ടൻ ആരോ കൂട്ടുകാരുടെ വീട്ടിൽ പോയിരിക്കുകയാ…ഖാദറെന്നോ മറ്റോ പറയുന്നത് കേട്ട്…..
ഊം…..ഹോ നമ്മുടെ വിസ ഖാദർ……ആ സുജ പെണ്ണ് ഇങ്ങോട്ടു വന്നില്ലല്ലോ…..
ഒന്നും പറയണ്ട അച്ഛാ ആ അമ്മായിയമ്മക്ക് സുഖമില്ലാതെ കിടക്കുകയാണ് പുഷ്പഗിരിയിൽ……സുജ ചേച്ചിയും നാത്തൂനുമാണ് കൂട്ട്……
ഊം…മോളെ നീ നല്ലതുപോലെ ആലോചിച്ച ഒരു തീരുമാനമെടുക്ക്…..കൃഷ്ണൻ കണ്ണുമടച്ചു കിടന്നു….