എന്‍റെ മാലാഖ

Posted by

എന്‍റെ മാലാഖ

Ente Maalakha Author : Sidhu

 

ആദ്യമേ പറയട്ടെ ഞാൻ ആദ്യമായിട്ടാണ് എഴുതുന്നത്… എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ… ക്ഷമിക്കണം…. പിന്നെ ഇത് എഴുതാൻ പ്രേരകമായത്  നമ്മുടെ jo ആണ് അദ്ദേഹത്തിന്റെ കഥ യുമായി വല്ല സാദൃശ്യവും വന്നാൽ.. ഒരു ഗുരു ശിഷ്യ ബദ്ധമായി കണ്ടാൽ മതി

എന്റെ പേര് സിദ്ധാർഥ്. സിദ്ധു എന്ന് വിളിക്കും…..ഇപ്പോൾ  30 വയസു തികയുന്നു  എന്റെ ജീവിതം ഇത് വരെയുള്ള ഒരു എത്തി നോട്ടം…. അത്രേയുള്ളൂ ഈ കഥ…… എന്റെ വിട്ടിൽ അച്ഛൻ  അമ്മ ചേട്ടൻ രണ്ടു ചേച്ചിമാർ പിന്നെ ഞാനും അച്ഛൻ ശ്രീ ഹരി  ഡോക്ടർ ആണ്. അമ്മ രാധിക ടീച്ചർ ആണ്  . ചേട്ടൻ ശ്യം  അച്ഛന്റെ വഴി പിന്തുടർന്ന് ഡോക്ടർ ആയി ഇപ്പൊ അമേരിക്കയിൽ ആണ്. ചേച്ചിമാർ ട്വിൻസ് ആണ്  അശ്വതി  and കൃഷ്ണ .രണ്ടു പേരും വിവാഹം കഴിഞ്ഞു ഭർത്താവിന്റെ കൂടെ uk യിൽ സെറ്റിൽ ആയി.

ഒരു രാത്രിയിൽ ഞാൻ നടന്നു പോകുമ്പോൾ വെളുത്ത തിളങ്ങുന്ന ഒരു വസ്ത്രം ധരിച്ചു കുട്ടികളുടെ കൂടെ ഒരു പെന്കുട്ടി തുള്ളി കളിക്കുന്നു…… മുഖം കാണാൻ പറ്റുന്നില്ല…. എന്നാൽ എന്തോ ഒരു ആകർഷണം….. ഞാൻ അവിടേക്കു നടന്നു….. അല്ല….. ഓടി…. ഓടി… എത്ര ഓടിയിട്ടും എത്തുന്നില്ല…. കണ്ണു മുറുകെ അടച്ചു കൊണ്ട് വീണ്ടും ഓടി… പെട്ടന്ന്  മൊബൈലിലെ അലാറം അടിച്ചു… കണ്ണു തുറന്നു നോക്കിയപ്പോൾ ഞാൻ റൂമിൽ ചേട്ടന്റെ മേലെ കലും  വെച്ച് കിടക്കുന്നു. അപ്പൊഴാണ് മനസിയത് അതൊരു സ്വാപ്നമാണെന്ന്.പാവം എന്റെ ഒരു പാട് ചവിട്ടു കിട്ടി കാണണം അതൊരു മൂലയിൽ പതുങ്ങിയിരിക്കുന്നു. അതങ്ങനെയാ ചേട്ടൻ എന്നെ ഒരു ചീത്ത പോലും പറഞ്ഞിട്ടില്ല. കുഞ്ഞനിയനല്ലേ…. അത് മുതലാക്കുകയും ചെയ്യും ഞാൻ. വേഗം എഴുന്നേറ്റു പോയി ബാത്‌റൂമിൽ കയറി…

Leave a Reply

Your email address will not be published. Required fields are marked *