ഭാഗ്യദേവത 14 [Freddy Nicholas] [Climax]

Posted by

മനസ്സ് തുറക്കാനും, സന്തോഷങ്ങൾ പങ്കുവയ്ക്കാനും, അതിന് മുൻപ് അതുപോലൊരു വേദി നമ്മുക്ക് കിട്ടിയില്ലായിരുന്നു
അന്ന് അതിന് ശേഷം കുറെ നേരം ഞങ്ങൾ ഞങ്ങളുടെ ഭാവി പരിപാടികളെ പറ്റി സംസാരിച്ചു കിടന്നു, പുലരുവോളം….

അങ്ങിനെ അതിന്റെ മൂന്നാം ദിവസം അവൾ തിരികെ ബാംഗ്ലൂർക്ക്‌ പോയി….. ഒരു മാസത്തിനുള്ളിൽ എന്റെ യാത്രയും ശരിയായി.
കമ്പനിയിൽ എന്റെ സ്പെഷ്യൽ റിക്വസ്റ്റ് പ്രകാരം ഫാമിലി വിസ കിട്ടി.

ആറുമാസങ്ങൾക്കു ശേഷം എന്റെ “ഭാഗ്യദേവതയെ” യും ഞാൻ എന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുവന്നു….. പക്ഷെ, അമ്മയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുവാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു……..

നൊന്തു പെറ്റതല്ല, മുലയൂട്ടി വളർത്തിയതല്ല, പക്ഷെ, അതിനുമെല്ലാം ഉപരിയായി പോറ്റി വളർത്തിയ മകൾ അവരോടു ചെയ്ത ഏതോ കടുത്ത അപരാധം പോലെയാണ് അവർ അതിനെ കണ്ടത്……

അങ്ങനെയുള്ള തന്റെ മകളെ….. തന്റെ മരുമകളായി അംഗീകരിക്കാൻ, മനസ്സുകൊണ്ട് കുറച്ച് കാലതാമസമെടുത്തു.
എന്ത് ചെയ്യാം പഴയ ആളുകളുടെ മനസ്സല്ലേ…. അത്ര പെട്ടെന്ന് മാറില്ല, അത് മാറാൻ ഞങ്ങൾ രണ്ടുപേരും ഒരുപോലെ കാത്തു നിന്നു.

എന്നിരുന്നാലും, അതിൽ കവിഞ്ഞ്, അവളെക്കാൾ നല്ലൊരു മരുമകളെ തനിക്കു കിട്ടില്ലെന്നും അമ്മക്കറിയാം……
ഒരു വർഷത്തോടടുത്ത് അച്ഛൻ ആ കിടപ്പ് കിടന്നു….. എന്റെ സന്തോഷങ്ങളും സൗഭാഗ്യങ്ങളും പരമ്പരയുമൊന്നും കാണാനും അനുഭവിക്കാനും ആ നല്ല മനസ്സ് കാത്തു നിന്നില്ല…… അച്ഛന്റെ വിയോഗത്തിന് ശേഷം അമ്മയെ ഞങ്ങൾ ഇങ്ങോട്ട് കൂട്ടി കൊണ്ടുവന്നു……

പക്ഷെ ഇന്ന് “അമ്മയും മോളും”
അല്ല അല്ല “അമ്മായിയമ്മയും മരുമോളും” ചക്കരയും പീരയും എന്നപോലെഒറ്റക്കെട്ടാണ്…..
ഞാനോ അത് പണ്ടാരോ പറഞ്ഞത് പോലെ “പണ്ടത്തെ ചങ്കരൻ തെങ്ങേൽ തന്നെ” എന്ന് പറഞ്ഞ പോലെ.
“നമ്മളെന്നും പുറത്താണേ “

………ശുഭം…….
•••••••••••••••••••••••••••••••••••••••••••••••••••••

Leave a Reply

Your email address will not be published. Required fields are marked *