ഒരു കുഞ്ഞു കുളി കുളിച്ചു ജീനും ടി-ഷർട്ടും ഇട്ടു നേരെ ഒരു പബ്ബിലേക്ക് വച്ച് പിടിച്ചു . വീക്കെൻഡ് അടിച്ചു പൊളിക്കാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഞാൻ ഒരു ബഡ്വൈസർ ബിയർ എടുത്ത് ഒരു മൂലയ്ക്ക് പോയി ഇരുന്നു. ഓഫീസിലെ ചിന്തകൾ വിട്ടുപോകാൻ ബിയർ സിപ് ചെയ്തു dj മ്യൂസിക്കിൽ ഞാൻ ലയിച്ചിരുന്നു. സമയം പൊയ്ക്കൊണ്ടിരുന്നു .ഇതിനിടയിൽ ഞാൻ 3 ബിയർ അകത്താക്കിയിരുന്നു, പതിയെ എനിക്ക് പ്രതിരോധ ശേഷി കുറഞ്ഞു വന്നു. ഇത് മുതലാക്കാൻ 2 ചെറ്റകൾ എന്റെ അടുത്തു വന്നിരുന്നു . ബിയർഇന്റെ കിക്കിൽ ഞാൻ വലിയ കാര്യമാക്കിയില്ല. 2 മിനിട്ടു കഴിഞ്ഞപ്പോ എന്തോ എൻറെ അരയുടെ ഭാഗത്തു കുത്തുന്നതായി അനുഭവപെട്ടു . ഞാൻ നോക്കുമ്പോ അടുത്ത് വന്നിരുന്നവരിൽ ഒരുത്തന്റെ കൈയിൽ ഒരു കത്തി!!!. എന്നോട് ചേർന്നിരിന്നിട്ട് കാതുകളിൽ ഒരു ചെറിയ കടി തന്നിട്ട് പറഞ്ഞു സഹകരിച്ചാൽ നിനക്ക് കൊല്ലം ഒച്ചയിട്ടാൽ ഇ കത്തി നിന്റെ പള്ളക്കു കേറും. പുറത്തു ഒരു സ്‍യലോ കിടപ്പുണ്ട് വാ പോകാം. ഒരു നിമിഷം സ്തംഭിച്ചു പോയ ഞാൻ അയാൾ പറയുന്നത് അനുസരിക്കാൻ നിർബന്ധിത ആയി. എന്റെ ശരീരത്തിലെ ബിയർ എന്നെ പ്രതിരോധിക്കാനോ പ്രതികരിക്കാനഓ അനുവദിച്ചില്ല എന്നതാണ് സത്യം. ഞാൻ എണീറ്റ് നടന്നു തുടങ്ങി . ഒരുവൻ മുന്നിലും മറ്റവൻ പിന്നലും ഞാൻ നടുക്കും.എക്സിറ് ഡോറിനു അടുത്തെത്തിയപ്പോ ഒരു മിന്നായം പോലെ അത് സംഭവിച്ചു.ഒരാൾ എന്റെ പിന്നിൽ നിന്നവന്റെ കയ്യിലെ ഘടാര പിടിച്ചുവാങ്ങി തള്ളി പുറത്തിട്ടു. മുന്നിൽ നിന്നവന്റെ അടിവയറ്റിനിട്ടു ഒരു ചവിട്ടും. അടികിട്ടിയത് അവര്കാണെലും കൊണ്ടത് എനിക്കാ. ഇതെല്ലം കണ്ടു ഷോക് അടിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ. പക്ഷെ, ബിയർഇന്റെ കെട്ട് എന്റെ തലയെ വലിഞ്ഞു മുറുക്കി കൊണ്ടിരുന്നു. എന്നെ രക്ഷിച്ച അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു നേരെ കൗണ്ടറിൽ പോയി 2 പെഗും വാങ്ങി വന്നു.ഒരെണ്ണം എന്റെ കൈയിൽ തന്നു. ആകെ തരിച്ചു നിന്ന ഞാൻ ഒറ്റവലിക്ക് മുഴുവൻ അകത്താക്കി. പക്ഷെ, ഗ്ലാസ് കാലിയായതും ഞാൻ മറിഞ്ഞു അയാളുടെ തോളത്തേക്കു വീണു .