.. നാരായണാ.. ഈ വീട്ടിൽ ഒരു വിളക്കുണ്ട്, ആ വിളക്ക് ഞങ്ങൾക്ക് വേണം എന്റെ മകന്റെ ജീവിതത്തിലും ഞങ്ങളുടെ വാർധക്യത്തിലും വെളിച്ചമേകാൻ..
അശ്വതിയുടെ ശരീരത്തിലൂടെ കുളിര് കയറിയിറങ്ങി, ഈറനണിഞ്ഞ കണ്ണുകളോടെ വിശ്വാസം വരാതെ അവൾ ലക്ഷ്മിയമ്മയെ നോക്കി
.. ഇന്നു മുതൽ നീ എന്റെ മോളാ ഞങ്ങളുടെ വീടിന്റെ നിലവിളക്ക്..
കണ്ണു നിറഞ്ഞു നിൽക്കുന്ന അച്ഛനേയും അമ്മയെയും നോക്കി അവൾ ലക്ഷിയമ്മയുടെ കൈകൾ ചേർത്ത് വിതുമ്പി…………………………..
.. അമ്മേ അമ്മേ..
.. എന്താ ചേച്ചി.. അമ്മയും അച്ഛനും പുറത്തു പോയതാ..
.. ഓ മഹാൻ ഇവിടെ ഉണ്ടായിരുന്നോ.. നിനക്ക് കൂടെ പോകായിരുന്നില്ലേ അന്തസ്സ് കൂടിയേനെ..
.. എങ്ങോട്ട് പോകാൻ അവരെവിടെയാ പോയതെന്ന് എനിക്കറിയില്ല..
..ഓഹോ, അപ്പൊ എല്ലാരും കൂടി എന്നെ പൊട്ടിയാക്കാ അല്ലെ..
.. ചേച്ചി എന്തൊക്കെയാ ഈ പിച്ചും പേയും പറയുന്നത്..
.. ആടാ നിനക്കിപ്പോ അങ്ങിനെ പലതും തോന്നും, എന്ത് തന്നിട്ടാടാ അവൾ നിന്നെ മയക്കിയത്..
.. ആര്..
.. നിന്റെ കെട്ടിലമ്മ,, നിനക്ക് വേണ്ടി അമ്മയും അച്ഛനും പെണ്ണ് കാണാൻ പോയില്ലേ ആ അറുവാണിച്ചി..
.. ചേച്ചി എന്താ പറയുന്നത് എനിക്ക്, എനിക്ക് മനസ്സിലാകുന്നില്ല..
.. പൊട്ടനെ പോലെ അഭിനയിക്കാ നീ എന്റെ മുന്നിൽ..
.. ചേച്ചി കാര്യം എന്താണെന്നു വെച്ചാൽ തുറന്നു പറ..
.. അച്ചനും അമ്മയും ആ സുന്ദരി കോതയെ നിനക്ക് വേണ്ടി ഉറപ്പിക്കാൻ പോയേക്കുവാ മനുഷ്യനെ നാണം കെടുത്താൻ, വേറെ ആരെയും കിട്ടിയില്ല അവൻക്ക്, കാൽക്കാശിന് ഗതി ഇല്ലാത്ത നാരായണന്റെ മകളെ അല്ലാതെ..