അശ്വതിയുടെ ഭർതൃപിതാവ് [അച്ചായൻ]

Posted by

.. അച്ഛാ..

കണ്ണീരുകൾ തന്റെ വിരി മാറിലൂടെ ചാലുകൾ തീർത്തപ്പോൾ അയാൾ അവളെ ഒതുക്കിപ്പിടിച്ച് നെറുകയിൽ ചുംബിച്ചു എന്നിട്ട് അവളെ അടർത്തി മാറ്റി പുറത്തേക്ക് നടന്നു, എല്ലാം കണ്ടും അറിഞ്ഞും നിശ്ചലമായി നിന്ന തന്റെ മകൾ ഗിരിജയെ അയാൾ ദയനീയമായി നോക്കി

..കഴിയുമെങ്കിൽ ആ പാവത്തിനെ ഉപദ്രവിക്കാതിരിക്കുക, ലക്ഷ്മിയുടെയും ഹരിയുടെയും തറയിൽ വിളക്ക് കൊളുത്താൻ അവൾ ഇവിടെ വേണം, എന്നാലേ ആ രണ്ട് ആത്മാക്കൾക്കും ശാന്തി ലഭിക്കൂ, ഇത് ഒരു അപേക്ഷയാണ്, ജീവിതത്തിൽ തളർന്നു പോയ ഒരച്ഛന്റെ അപേക്ഷ..

കൈകൂപ്പി നിന്ന അച്ഛന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ച് ഗിരിജ പൊട്ടിക്കരഞ്ഞു, തന്റെ തെറ്റുകളെല്ലാം കഴുകിക്കളയാൻ എന്നവണ്ണം അവളുടെ കണ്ണുനീർ ആ പാദങ്ങളിൽ ഒഴുകി………..

കോടതി കൂടാൻ സമയമായി, എങ്ങും നിശബ്ദത,ഇന്ന് വിധി പറയുന്ന ദിവസം,കറുത്ത ഗൗൺ അണിഞ്ഞ് ഭൂമിയിലെ ദൈവം വന്നണഞ്ഞു, പ്രാർത്ഥനയോടെ എല്ലാം ദൈവത്തിൽ സമർപ്പിച്ച് അശ്വതിയും ഗിരിജയും ജഡ്ജിയുടെ മുഖത്തേക്ക് ഉറ്റു നോക്കി……………………………………….

………… തുടരും………….

Leave a Reply

Your email address will not be published. Required fields are marked *