.. ഇതങ്ങനെ അല്ല അച്ഛാ..
..മ്മ് അത്രക്ക് ഇഷടാണോ നിനക്ക്..
..അതെ അച്ഛാ..
..ശരി കുട്ടി ആരാണെന്ന് പറ..
..അതറിയുമ്പോൾ അച്ഛൻ ദേശ്യപ്പെടരുത്..
..കേട്ടാൽ ദേഷ്യം വരുന്ന തരത്തിൽ ഉള്ള ബന്ധമാണെങ്കിൽ എന്റെ മോൻ ആരാണെന്ന് പറയണ്ട..
..നല്ല കുട്ടിയാ അച്ഛാ അടക്കവും ഒതുക്കവും ഉള്ള വീടിനു ചേർന്ന കുട്ടി അച്ഛനേം അമ്മയേം അവൾ പൊന്നു പോലെ നോക്കും എനിക്കുറപ്പാ,,,പക്ഷെ…
..പിന്നെ എന്താ ഒരു പക്ഷെ ??..
..അതു പിന്നെ..അച്ഛനറിയും നാരായണേട്ടന്റെ മോൾ അശ്വതി..
അതു പറഞ്ഞവൻ അച്ഛനെ നോക്കുമ്പോൾ അയാൾ തല കുമ്പിട്ട് ഇരിക്കയായിരുന്നു പിന്നെ ഒന്നും പറയാതെ എഴുന്നേറ്റ് പോയി……………………..
രാത്രി ഉറങ്ങാൻ കിടന്ന സമയത്ത് ഹരിയുടെ ആഗ്രഹം അയാൾ ഭാര്യയോട് പറഞ്ഞു
.. നല്ല കുട്ടിയാ ഹരിക്ക് ചേരും..
..പക്ഷെ, ലക്ഷ്മി വിവാഹ ജീവിതം ഭ്രഷ്ട്ട് കല്പിച്ചിരിക്കുന്ന അവന്റെ ജാതകം, അറിഞ്ഞു കൊണ്ട് നമ്മൾ ഒരു പാവം പെൺകുട്ടിയെ ദ്രോഹിക്കണോ..
..ദൈവം എന്തെങ്കിലും കണ്ടിട്ടുണ്ടാകും, അവന്റെ ഈ ഇഷ്ടം ചിലപ്പോ നല്ലതിനാകും, ചേട്ടന് ഇഷ്ടക്കുറവ് വല്ലതുമുണ്ടോന്നാ എനിക്ക് ?..
..എനിക്കും ഇഷ്ട്ടമാണ് ലക്ഷ്മി പക്ഷെ നമ്മുടെ മോള് സമ്മതിക്കോ..
..എന്ന് കരുതി നമ്മുടെ മോന്റെ ഇഷ്ടം കണ്ടില്ലെന്നു കരുതാൻ നമുക്ക് കഴിയോ ഗോവിന്ദേട്ടാ..
.. മ്മ്.. അന്തസ്സിന്റെയും പണത്തിന്റെയും പിറകെ പായുന്ന മകളും സംസ്കാരമാണ് സമ്പത്തെന്ന് കരുതുന്ന മകനും..
..നിങ്ങളുടെയല്ലേ മോള്..