അത് കൊണ്ട് എന്നെ കാണാൻ ഹരിയേട്ടൻ ഇനി വരരുത്..
അവന്റെ മറുപടിക്കായി കാത്തു നിൽക്കാതെ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ നടന്നകന്നു
അവളുടെ വാക്കുകൾ കേട്ട് ഹരിക്ക് വേദനയോ വിഷമമോ അല്ല മറിച്ച് സന്തോഷമാണ് തോന്നിയത്
,,ഹരിയേട്ടാ,,എന്ന അവളുടെ വിളി പ്രതീക്ഷയുടെ വെളിച്ചം മനസ്സിൽ തെളിഞ്ഞ് അവന്റെ മുഖത്ത് പ്രകാശിച്ചു…………………
..എന്താ ഹരി മുഖത്ത് പതിവില്ലാത്ത ഒരു തെളിച്ചം..
വീട്ടിലെത്തിയ മകന്റെ മുഖത്തെ പുഞ്ചിരി കണ്ട് ഗോവിന്ദൻ പിള്ള ചോദിച്ചു
..ഒന്നുല്ല അച്ഛാ..
..മ്മ്.. ഒന്നും ഇല്ലാതിരുന്നാൽ നല്ലത്..
ഒന്നിരുത്തി മൂളിയിട്ട് അയാളത് പറയുമ്പോൾ ചുണ്ടിൽ ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു
മുറിയിലേക്ക് കയറിയ ഹരി കട്ടിലിൽ കയറി ചാരി ഇരുന്ന് കണ്ണുകൾ മെല്ലെ അടച്ചു
ദീപാരാധന തൊഴാൻ അമ്പലത്തിൽ എത്തിയ അശ്വതിയുടെ മുഖം
,,ഹോ,, എന്തൊരു ഐശ്വര്യമാണാ മുഖത്ത്,,
,,കൂട്ടുകാരികളുമൊത്ത് ചിരിച്ചു വരുന്ന അവൾ തന്നെ കണ്ട മാത്രയിൽ മിഴികൾ താഴ്ത്തി നിശ്ശബ്ദയായത് എന്തിനാണ്?
..എന്താടാ പതിവില്ലാത്ത ഒരാലോചന?..
അച്ഛന്റെ ചോദ്യം കേട്ട് ഹരി എഴുന്നേറ്റിരുന്നു
കൂട്ടുകാരെ പോലെയാണ് അച്ഛനും മകനും പക്ഷെ ഈ കാര്യം പറയാൻ ഹരിക്ക് പേടി ആയിരുന്നു