“എന്താ കേളു …. കിഴക്കെപാടത്ത് എന്താ അവസ്ഥ കാവലിരിക്കേണ്ടിവരുമോ ഇന്നും”
ഭാനുമതിയുടെ സംസാരം കേട്ട് ചാരുകസേരയില്‍ അല്പം ഒന്ന് നിവര്‍ന്നിരുന്ന്‍ ഭാസ്കരന്‍ കേളുവിനെ നോക്കി
“വേണ്ടിവരും ഭാനുവേടതിയെ (ആ നാട്ടിലെ മിക്ക ആളുകളും അവരെ അങ്ങനെയാണ് വിളിക്കാറ്) ഇന്ന് രണ്ടെണ്ണമാണ് ഇറങ്ങിയിരിക്കുന്നത് പാട്ടകൊട്ടി ശബ്ദം ഉണ്ടാക്കിയിട്ടൊന്നും എല്‍ക്കതെയായി . തെല്ലൊരു നിരാശയോടുകൂടി ഭാസ്കരന്‍ ചാരുകസേരയിലേക്ക് കിടന്നുകൊണ്ട് ഭാനുമതിയോട് പറഞ്ഞു
” അവനെന്തിയെ ….ഇങ്ങോട്ടൊന്ന് വരാന്‍ പറഞ്ഞെ “
ഭാനുമതി പെട്ടന്നുതന്നെ അകത്തേകുകയറി അവരുടെ മൂത്തമകനായ ശിവദാസ് എന്ന ദാസന്ടെ അടുത്തെകുചെന്നു. (ഭാസ്കരന്‍ പിള്ളയ്ക്ക് മൂന്ന് മക്കളാണ് ഒന്നാമന്‍ ശിവദാസന്‍ രണ്ടാമന്‍ മോഹന്‍ദാസ് മൂന്നമത്തേത് വത്സല . ശിവദാസനായിരുന്നു ഭാസ്കരന്‍ പിള്ളയ്ക്കുശേഷം കൃഷിയുടെ മേല്‍നോട്ടം, മോഹനന് അവരുടെ തന്നെ ഫ്ലവര്‍ മില്ലിന്ടെയും ,തുണികടയുടെയും പലചരക്ക് കടയുടെയും റേഷന്‍ കടയുടെയും ചുമതല , വത്സല വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്ടെ വീട്ടിലാണ് അവരും അത്യാവശ്യം നല്ല സാമ്പത്തികമുള്ള തറവാടാണ് പട്ടാളക്കാരനാ വിജയനാണ് വത്സലയെ കല്യാണം കഴിച്ചത്.)
” ദാസ ..ദേ … അച്ഛന്‍ വിളിക്കുന്നു കേളു വന്നിട്ടുണ്ട് “
അത്താഴം കഴിച്ചുകൊണ്ടിരുന്ന ദാസന്‍ തിടുക്കത്തില്‍ കഴിച്ചു തീര്‍ക്കാന്‍ തുടങ്ങി, ഇത് കേട്ട ദാസന്ടെ ഭാര്യ ഉഷ എന്താ സംഭവം എന്ന ചോദ്യരൂപേണ അമ്മയിയമ്മയായ ഭാനുമതിയെ ഒന്നുനോക്കി
” ഇന്നും പന്നികള്‍ ഇറങ്ങിയത്രേ അതും രണ്ടെണ്ണം , ഇ പന്നിയും കുറുക്കനും എലിയുമൊക്കെ പെറ്റുപെരുകിയാല്‍ എങ്ങനാ ഭഗവാനെ കൃഷിയൊക്കെ ഗുണം പിടിക്യ ” ഭാനുമാതിയോടായി ഉഷ ചോതിച്ചു
” ഇന്നും പന്നി തന്നാണോ അമ്മെ”