ഒരു തുടക്കകാരന്‍റെ കഥ

Posted by

ഒരു തുടക്കകാരന്‍റെ കഥ

Oru Thudakkakaarante Kadha bY ഒടിയന്‍

 

പ്രിയ സുഹുര്‍ത്തുക്കളെ ഞാന്‍ ഒരു തുടക്കാരന്‍ ആണ് , വായിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്കുള്ളൂ , അതുകൊണ്ടുതന്നെ ഒരുപാട് ന്യൂനതകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവാം എന്നുമാത്രമേ ഞാന്‍ പ്രതീക്ഷിക്കു , ഞാന്‍ എഴുതിയത് തുടരണം എന്ന് നിങ്ങള്‍ അഭിപ്രായപെടുകയാണെങ്കില്‍ എന്റെ തെറ്റുകള്‍ നിങ്ങള്‍ ചൂണ്ടികാട്ടി അടുത്ത ഭാഗങ്ങള്‍ മെച്ചപെടുത്താന്‍ സഹായിക്കുക നന്ദി നമസ്കാരം

കുറച്ച് വര്‍ഷങ്ങള്‍ നമുക്ക് പുറകോട്ട് സഞ്ചരിക്കാം പുതുമകള്‍ തൊട്ടുതീണ്ടാത്ത , പഴമയുടെ പരിഷ്കാരവും, സൗന്ദര്യവും ഉണര്‍വും നിറഞ്ഞൊഴുകുന്ന ഒരുകലഗട്ടം. കൃഷിയെ അശ്രയിച്ചുമാത്രം ജീവിക്കുകയും ,വളരുകയും ചെയുന്ന ഒരു കാലം , അതില്‍ ഒരു തറവാട് വീടും അതിനെ ആശ്രയിച്ചും അതിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു ജനതയും ഒരു ഗ്രാമവും . ജന്മിത്ത കലഗട്ടത്തില്‍ ഇങ്ങനൊരു അന്തരീക്ഷം ആയിരിക്കില്ലേ എല്ലാ ഗ്രാമങ്ങള്‍ക്കും എന്നാല്‍ ഇ കഥ പറയുമ്പോള്‍ ഞാന്മിതമൊക്കെ അവസാനിച്ച് അല്പം മുന്നോട്ടുപോയിരുന്നു . ഇത് ഹരിയുടെ കഥയാണ് അപ്പു എന്നുവിളിക്കുന്ന ഹരി കൃഷ്ണന്ടെ കഥ .

പൂര്‍ണ നിലാവ് പുഞ്ചിരി തൂകിനില്‍കുന്ന , ഇളം കാറ്റിന്ടെ തെന്നലും, നിശബ്ദതയുടെ ഏകാന്തതയും. നിലാവില്‍ കാറ്റിന്ടെതഴുകല്‍ ഏറ്റുവാങ്ങി അരികിലൂടെ ഒഴുകുന്ന തോട്ടിലെ വെള്ളതിന്ടെ തളം പിടിച്ചു പച്ചവിരിപ്പിട്ടു പടര്‍ന്നു കിടക്കുന്ന നെല്‍ പാടങ്ങള്‍ പതിയെ മയങ്ങി കിടന്നു . അതിനടയിലൂടെയാണ് കേളുവേട്ടന്‍ തിടുക്കപെട്ട് പോകുന്നത് , നടതത്തിന്ടെ വേഗത ഒടുവില്‍ എത്തി ചേര്‍ന്നത് വടക്കേടത്ത് വീടിന്ടെ മുന്നിലാണ് കിതയ്ക്കുന്ന ശരീരത്തോടെ കേളു ചെന്നുകയറുമ്പോള്‍ തിണ്ണയിലെ ചാരുകസാരയില്‍ ചാരി കിടക്കുന്ന ഭാസ്കരനെയും അദ്ധേഹതിന്ടെ ഭാര്യ ഭാനുമാതിയെയുമാണ് , എല്ലാദിവസതേംപോലെ അന്നുനടന്നകര്യങ്ങളും ചര്‍ച്ചചെയുകയായിരുന്നു രണ്ടുപേരും .

ഈ നാട്ടിലെ പ്രമാണിയാണ് ഭാസ്കരന്‍ പിള്ള , തലമുറകളായി കിട്ടിയതും സ്വ പ്രയത്നം കൊണ്ട് നേടിയതുമായ ഒട്ടനവധി ഭൂസൊത്തുക്കളുടെ ഉടമയാണ് . ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വന്ന കേളുവിനെ കണ്ട് ഭാനുമതി അല്പം ആകാംഷയോടെ ചോതിച്ചു

Leave a Reply

Your email address will not be published. Required fields are marked *