അപ്പോഴേക്കും അപ്പുറത്തു നിന്നും അവന്റെ ഏങ്ങലടി ഉയരാൻ തുടങ്ങിയിരുന്നു….
“ഇയ്യ് പേടിക്കണ്ട മുത്തേ… തൽക്കാലം ഞാനത് നിനക്ക് അയച്ചു തരുന്നില്ല..
വേറൊന്നും കൊണ്ടല്ല… ഉമ്മയും പെങ്ങളും ഉണ്ടെന്നുള്ള വിചാരമില്ലാത്ത അന്നെപ്പോലൊരുത്തന് അത് കണ്ടാൽ ചിലപ്പൊ വേറെന്തെങ്കിലുമൊക്കെ തോന്നിയാലോന്നു പേടിച്ചാണ് ”
അപ്പോഴേക്കും “ഇത്താ പ്ലീസ്… ”
എന്ന് പറഞ്ഞു അവൻ കെഞ്ചാൻ തുടങ്ങിയിരുന്നു..
അത് മൈൻഡ് ചെയ്യാതെ ഞാൻ എനിക്ക് പറയാനുള്ളത് തുടർന്നു..
” നീ ഇന്നലെ അയച്ചു തന്നതുണ്ടല്ലോ അത് നിന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ പോലും പുറത്ത് പോകാതെ നോക്കേണ്ടത് ഇനി നിന്റെ ഉത്തരവാദിത്തമാണ്…
നാറുമ്പോൾ അങ്ങനെ ഞാൻ ഒറ്റയ്ക്ക് നാറണ്ട..നമുക്ക് എല്ലാർക്കുംകൂടി ഒരുമിച്ചു നാറാം.. ”
അപ്പോഴേക്കും
“പുന്നാര താത്താ… ഞാൻ വേണേൽ ഇങ്ങളെ കാല് പിടിക്കാം… ഇങ്ങള് അബദ്ധം ഒന്നും കാണിക്കരുത്.. ഞാനത് ഇപ്പൊ തന്നെ ഡിലീറ്റ് ചെയ്തോളാം… ”
എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള അവന്റെ കരച്ചിലും മാപ്പുപറച്ചിലും അങ്ങേ തലക്കൽ നിന്നും ഉയരാൻ തുടങ്ങിയതോടെ വല്ലാത്തൊരു സമാധാനം.. അതുവരെ ഉണ്ടായിരുന്ന ഭയവും വിഷമവും ഒക്കെ മാഞ്ഞുപോയതോടെ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇല്ലാതായി ….
“ന്നാ പിന്നെ ഷാഫി മോൻ അതൊക്കെ ഡിലീറ്റ് ചെയ്തു നല്ല കുട്ടിയായി ജീവിക്കാൻ നോക്ക് ട്ടോ…
ഇനി മേലാൽ ആരാന്റെ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കുന്നതിനു മുൻപ് സ്വന്തം വീട്ടിൽ കുളിമുറി ഉണ്ടെന്നും അവിടെയുള്ള പെണ്ണുങ്ങളും കുളിക്കാറുണ്ട് എന്നുമൊക്കെ ഇനിയെങ്കിലും ഓർത്താൽ അനക്ക് കൊള്ളാം ”
എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു ഉറങ്ങാൻ കിടന്നപ്പോൾ സത്യം പറഞ്ഞാൽ എന്നെക്കുറിച്ചോർത്ത് എനിക്ക് തന്നെ വല്ലാത്ത അഭിമാനം തോന്നി…
പിന്നൊരു കാര്യം എന്താന്നു വച്ചാൽ… ശരിക്കും ജസ്‌ലയുടെ വീഡിയോ ഒന്നും എന്റെ കയ്യിൽ ഇല്ല ട്ടോ…
പക്ഷേ ഇതുപോലുള്ള ഞരമ്പുരോഗികളെ ഒതുക്കാൻ ചിലപ്പോൾ അതും അതിലപ്പുറവും ചെയ്യേണ്ടി വരും…
സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങൾക്ക് അനുഭവം വരുമ്പോഴേ ഇവനൊക്കെ പഠിക്കൂ…
Nb:- ഒളിഞ്ഞുനോട്ടക്കാരും വീഡിയോഗ്രാഫർമാരും മാത്രമല്ല ഇത്തരം വീഡിയോകൾ കണ്ടു ധൃതംഗപുളകിതരായി കണ്ടു ആസ്വദിക്കുന്നതും പോരാഞ്ഞു കണ്ടവർക്കൊക്കെ കൈമാറി ഇതൊക്കെ പ്രചരിപ്പിക്കുന്നവരും ഇടക്കൊക്കെ സ്വന്തം വീട്ടിലും കുളിമുറിയും കിടപ്പുമുറിയും ഉണ്ടെന്നും അവിടുത്തെ പെണ്ണുങ്ങളും കുളിക്കാറും വസ്ത്രം മാറാറും ഉണ്ടെന്നും ഓർക്കുന്നത് നല്ലതാണ്…