പ്രണയിനീ നീ എവിടെ..

Posted by

പ്രണയിനീ നീ എവിടെ

Pranayinee nee evide bY MSA

 

എന്റെ പേരു അനീസ്. എന്റെ പ്രണയ കഥയാണു ഞാൻ ഇവിടെ പറയുന്നത്. ഞാൻ ഡിഗ്രി ചെയ്യുന്ന സമയം.
ഒരു ഞായറാഴ്ച്ച എന്റെ ഫ്രണ്ട് ആഷിഫ് എന്നെ വിളിച്ചിട്ട് പറഞ്ഞു, ഡാ നമുക്ക് ഒരിടം വരെ പോകണം എന്റെ രണ്ടു ഫ്രണ്ടസ് ബസ്റ്റോപ്പിൽ വെയിറ്റ് ചെയ്യുന്നുണ്ട് നീ ചെന്ന് അവർക്ക് ഒരു കമ്പനി കൊടുക്ക്, അപ്പോളേക്കും ഞാൻ എത്താം. അങ്ങനെ ഞാൻ ഡ്രസ്സ് ചെയ്തു അവിടെ ചെന്നു. നോക്കുമ്പോൾ പ്രത്യേകിച്ച് ആരെയും കണ്ടില്ല. അപ്പോൾ രണ്ടു പെൺകുട്ടികൾ എന്റടുത്തേക്കു വന്നിട്ട് ചോദിച്ചു അനീസ് അല്ലെ എന്നു, ഞാൻ പറഞ്ഞു അതെ..
അപ്പോൾ അതിലൊരുവൾ പറഞ്ഞു എന്റെ പേര് രമ്യ, ആഷിയുടെ ഫ്രണ്ട്‌സ് ആണെന്ന്. അങ്ങനെ ഞങ്ങൾ സംസാരിച്ചു നിന്ന്.. മറ്റേ പെൺകുട്ടിയുടെ പേരും രമ്യ എന്ന് തന്നെയാനു. കുറച്ചു കഴിഞ്ഞപ്പോൾ ആഷിഫ് കാറുമായി എത്തി.. ഞങ്ങൾ 4 പേരും കുടി ബീച്ചിൽ പോയി..
ആ ദിവസം അങ്ങനെ അവസാനിച്ചു.

പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ഞാൻ കോളേജിൽ പോകാൻ ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ രമ്യയെ കണ്ടു.. എന്നോട് ഇങ്ങോട്ട് വന്നു സംസാരിച്ച ആ കുട്ടി. ഇന്നും അത് പോലെ തന്നെ എന്നെ കണ്ടപ്പോൾ ഓടി വന്നു എന്നോട് സംസാരിച്ചു.. വിശേഷങ്ങൾ തിരക്കി, അവൾ എഞ്ചിനീറിങ്ങിനു പഠിക്കുന്നു.. ഫസ്റ്റ് ഇയർ ആണ്. ഞങ്ങളുടെ വീടുകൾ തമ്മിൽ ഒരു 10 -12 km വ്യത്യാസം ഉണ്ട്.. പോകാൻ നേരം ഞാൻ അവളുടെ നമ്പർ വാങ്ങി..
ക്ലാസ് കഴിഞ്ഞു ഞാൻ വീട്ടിൽ വന്നിട്ട് അവൾക്ക് sms അയച്ചു..(അന്ന് whatsapp അത്ര പ്രചാരത്തിൽ ആയിട്ടില്ല.).
രാത്രി ആയപ്പോൾ reply വന്നു. അങ്ങനെ ഞങൾ സ്ഥിരം ചാറ്റിങ് ആയി.. നല്ല ഫ്രണ്ട്‌സ് ആയി..

ഒരിക്കൽ ഞാന് അഷിഫുമായി അവളുടെ വീട്ടിൽ പോയി.. അവളുടെ വീട്ടുകാരെ പരിചയപ്പെട്ടു,, അവിടെ അവളുടെ ‘അമ്മ, അനിയത്തി രേഷ്മ , അവളുടെ അപ്പുപ്പൻ എന്നിവരാണ് ഉള്ളത്, അച്ഛൻ ഗൾഫിലാണ്. അവരുമായും നല്ല സൗഹൃതത്തിൽ ആയി . അവിടെ ഞാൻഒരു സ്ഥിരം കുറ്റി ആയി. ഒരിക്കൽ ഞാൻ അവിടെ ചെല്ലുമ്പോൾ അവൾ സിറ്ഔട്ടിൽ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്.. ഞാൻ കാര്യം തിരക്കിയപ്പോൾ അവൾ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. പിന്നെ ഞങ്ങൾ കുറച്ചു നേരം ഇരുന്നു സംസാരിച്ചു, ഞാൻ തിരിച്ചു പോരുന്നു. പിന്നെ കുറച്ചു നാൾ എനിക്കങ്ങോട്ട് പോകാൻ പറ്റിയില്ല.

Leave a Reply

Your email address will not be published. Required fields are marked *