ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 4

Posted by

നാലു ചപ്പാ്ത്തി കഴിച്ചപ്പോൾ അപ്പു മതിയാക്കി എഴുന്നേൽക്കാൻ തുടങ്ങി.
‘ഒരെണ്ണം കൂടി കഴിക്കാം’ അപ്പുവിന്‌റെ പ്ലേറ്റിലേക്കു അഞ്ജലി ഒരു ചപ്പാത്തി കൂടി വിളമ്പി.അപ്പു അതിശയത്തോടെ അഞ്ജലിയുടെ മുഖത്തേക്കു നോക്കി. അവളുടെ പളുങ്കുഗോ്ട്ടികൾ പോലുള്ള കൃഷ്ണമണികളിൽ സ്‌നേഹത്തിന്‌റെ തിരി കത്തുന്നതുപോലെ അവനു തോന്നി. പെട്ടെന്ന് അവൻ നോട്ടം പിൻവലിച്ചു.
ഭക്ഷണം കഴി്ഞ്ഞ് അവൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ അഞ്ജലി അവനു സമീപം എത്തി. ‘അപ്പുവിന്‌റെ പേരിൽ അച്ഛമ്മ ചന്ദനം പൂജിച്ചു വച്ചിട്ടുണ്ട്, തരാൻ പറഞ്ഞിരുന്നു, ഞാ്ൻ വിട്ടുപോയി ‘ അവൾ പറഞ്ഞു.
അച്ഛമ്മയുടെ സ്ഥിരം പരിപാടിയാണ് ഇത്. ഓരോ ക്ഷേത്രങ്ങളിൽ പോകുമ്പോൾ അപ്പുവിന്‌റെ പേരിൽ ചന്ദനം പൂജിച്ചു വാങ്ങും.
‘തന്നേക്കൂ’ അവളുടെ കൈയ്യിലുള്ള ഇലക്കീറിനായി അവൻ കൈനീട്ടി.
‘ഞാൻ തൊട്ടുതരാം’ ഇലക്കീറിൽ നിന്നുള്ള ചന്ദനത്തിൽ നിന്നു ഒരു നുള്ളെടുത്ത് അവൾ അപ്പുവിന്‌റെ നെറ്റിയിൽ അണിയിച്ചു.
അപ്പു കോരിത്തരിച്ചുപോയി. ഭാര്യയിൽ നിന്നുള്ള ആദ്യസ്പർശം, അവളുടെ വിരലുകളിലെ ചന്ദനത്തിന്‌റെ തണുപ്പ് അവന്‌റെ ഹൃദയത്തിലേക്ക് അരിച്ചിറങ്ങി.അവന്‌റെ മനസ്സിൽ ആയിരം കിളികൾ ചില്ലവിട്ട്ു പറന്നുയർന്നു.
ഒരു സ്വപ്‌നാടകനെപ്പോലെ അപ്പു കാറിൽ കയറി ഓഫിസിലേക്കു ഡ്രൈവ് ചെയ്തു. അവനൊന്നും മനസ്സിലായില്ല. അ്ഞ്ജലിക്ക് എന്തു പറ്റിയെന്ന് അവനെത്ര ചിന്തിച്ചിട്ടും പിടിത്തംകിട്ടിയില്ല.
ഓഫിസിലും അപ്പു സ്വപ്‌നലോകത്തായിരുന്നു. കൊടുംകൈ കുത്തിയിരുന്നു സ്വപ്‌നം കാണുന്ന തങ്ങളുടെ കൊച്ചുമുതലാളിയെക്കണ്ട് ഓഫിസ് ജീവനക്കാരും അദ്ഭുതപ്പെട്ടു.

ഏതായാലും അന്നു പകൽ അപ്പു മുഖം പോലും കഴുകിയില്ല…..അവൾ തൊട്ട ചന്ദനം മായരുത്.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *