ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 4

Posted by

ആ നോട്ടത്തിൽ മനസ്സൊന്നു പിടച്ചെങ്കിലും അഞ്ജലി ഡിവോഴ്‌സ് എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു.അപ്പുവിനു ശരിക്കും ദേഷ്യം പിടിച്ചു.
അവളുടെ അരികിലേക്കു നീങ്ങി അവളുടെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് അപ്പു ചോദിച്ചു’എങ്കിൽ പിന്നെ എന്തിനു എന്നെ വിവാഹം കഴിച്ചു, വെറും പൊട്ടനാക്കുകയായിരുന്നല്ലേ എന്നെ.,ഡിവോഴ്‌സും തരില്ല, ഒരു കോപ്പും തരില്ല, ഞാനിതിനു സമ്മതിക്കില്ല ‘ചീറുന്ന ശബ്ദത്തിൽ അപ്പു അലറി.
തികച്ചും നിഷ്‌കളങ്കമായാണ് അപ്പു അതു ചെയ്തതെങ്കിലും പെണ്ണിനു മേൽ ആധിപത്യം സ്ഥാപിക്കുന്ന ആണധികാരത്തിന്‌റെ കരങ്ങളായാണ് അഞ്ജലിക്ക് ആ പ്രവൃത്തി തോന്നിയത്. അവളുടെ മുഖത്തേക്കു ദേഷ്യം കടൽ പോലെ ഇരമ്പി വന്നു.
‘കൈയ്യെടുക്കടാ’ ആക്രോശിച്ചു കൊണ്ട് അഞ്ജലി അവന്‌റെ കരണത്താഞ്ഞടിച്ചു.പൊന്നീച്ച പറക്കുന്നതു പോലെ അപ്പുവിനു തോന്നി.ഇതു വരെ ആരും അവനെ വേദനിപ്പിച്ചിരുന്നില്ല, ദേഷ്യവും സങ്കടവും അവന്‌റെ സുന്ദരമായ മുഖത്തു പ്രതിഫലിച്ചു. അഞ്ജലിയുടെ ചുമലിൽ നിന്നു കൈയ്യെടുത്ത് അവൻ പയ്യെ പിൻവലിഞ്ഞു.
ഏതു വിവാഹിതനും സുന്ദരമായ ഓർമ നൽകുന്ന ആദ്യരാത്രി അപ്പുവിനങ്ങനെ കാളരാത്രിയായി, വിങ്ങുന്ന മനസ്സോടെ മുറിയിലുണ്ടായിരുന്ന സെറ്റിയിലേക്ക് അവൻ കമിഴ്ന്നു കിടന്നു. കുറച്ചു നേരത്തിനു ശേഷം കട്ടിലിൽ കിടന്ന് അഞ്ജലിയും ഉറങ്ങി………….
———————————
അപ്പുവും അഞ്ജലിയും ഒരു മാസത്തേക്കു തമ്മിൽ തമ്മിൽ മിണ്ടാറുപോലുമില്ല,അപ്പു സെറ്റിയിലും അഞ്ജലി കട്ടിലിലുമായി കിടപ്പു തുടർന്നു. പിള്ളേരുടെ തണുപ്പൻ ബന്ധം കുടുംബാംഗങ്ങൾക്കു മനസ്സിലായെങ്കിലും ആരും ഇടപെടാൻ പോയില്ല.ചെറുപ്രായത്തിലുള്ള വിവാഹമല്ലേ, സമയമെടുത്ത് എല്ലാം ശരിയാകും എന്ന വിശ്വാസത്തിലായിരുന്നു അപ്പുവിന്‌റെ അച്ഛനും അച്ഛമ്മയും.
അഞ്ജലിക്കു തറവാട്ടിലുള്ള ജീവിതം നന്നായി ഇഷ്ടപ്പെട്ടു. അച്ഛമ്മയും ഹരിമേനോനും അവളെ സ്വന്തം കുട്ടിയെന്ന പോലെയായിരുന്നു ഇഷ്ടപ്പെട്ടത്. പക്ഷേ ഇതു തന്‌റെ പാതയല്ലെന്ന് അവൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു.ഏതു നിമിഷവും ഇവരെ പിരിയേണ്ടിവരാം.അപ്പുവിനെ പ്രകോപിപ്പിച്ചു ഡിവോഴ്‌സ് നേടാനായിരുന്നു അവളുടെ ശ്രമം. അവന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടെത്തി അതു ചെയ്യുക എന്ന പദ്ധതി പക്ഷേ നടാടെ പാളി. എന്തു ചെയ്തിട്ടും അപ്പു പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *