മുൻപ് കൂട്ടിലടച്ച കിളിയെപോലെയായിരുന്നു എന്റെ മനസ്സ് എന്റെ കുടുംബം, എന്റെ മക്കൾ, എന്റെ ഇക്കാ, എന്റെ വീട് അങ്ങനെയങ്ങനെ ആ അടുക്കളയിൽ കിടന്നു നട്ടംതിരിയുകയായിരുന്നു. പക്ഷെ ആ കൂട് വിട്ടു പുറത്തുവന്നതിന് ശേഷം ഞാൻ വിശാലമായ ഈ ലോകത്ത് ആരുടേയും നിയന്ത്രണങ്ങൾ ഇല്ലാതെ പറക്കാൻ തുടങ്ങിയിരിക്കുന്നു. അതെ എന്റെ ഇനിയുള്ള ജീവിതത്തോട് ഞാൻ പൊരുത്തപ്പെട്ടു തുടങ്ങി. ഇനി ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കേണ്ടത്. എന്റെ ചിന്തകളെയെല്ലാം വെട്ടി മുറിച്ചുകൊണ്ടാണ് അവന്റെ ചോദ്യം വന്നത്.
സെന്തിൽ : ഉങ്കൾക്കു കല്യാണം ആഗലേയാ ?
ഞാൻ : ഇല്ലടാ..
അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
സെന്തിൽ : യേൻ ?
ഞാൻ : എനിക്ക് അഴകൊന്നുമില്ലാത്തോണ്ടാ ആരും കല്യാണം കഴിക്കാതെ.
ഞാനൊരു നുണ പറഞ്ഞു.
സെന്തിൽ : യാർ സൊന്ന അഴകായില്ലന്നു.. നീങ്ക റൊമ്പ അഴകാ ഇറുക്ക്.
ഞാൻ : സത്യം ?
സെന്തിൽ : സത്യം.
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ അവനെയൊന്നു അടിമുടി നോക്കി. നല്ല വട്ടമുഖം കറുത്ത ചുണ്ടുകൾ. വെയിലുകൊണ്ടു കരുവാളിച്ച ഇരു നിറം. ട്രൗസറിനു പുറത്തുകാണുന്ന തുടകൾക്കെല്ലാം നല്ല വെളുപ്പുണ്ട്. മെലിഞ്ഞിട്ടല്ല അത്യാവശ്യം തിന്നുന്ന കൂട്ടത്തിലാണ്, കൈയും കാലും ശരീരമെല്ലാം നല്ല ഉരുണ്ടിരിക്കുന്നു. അവന്റെ പല്ലുകൾ കണ്ടപ്പോൾ എനിക്ക് അവനോടു അസൂയയായി. നല്ല വെളുത്തിരിക്കുന്നു, നമ്മൾ മലയാളികൾക്കൊക്കെ മഞ്ഞ കലർന്ന വെളുപ്പല്ലേ ഉള്ളു. ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ അവനെയൊന്നു ഇരുത്തി സ്കാൻ ചെയ്തു. അവൻ എന്നെ കാണാൻ ഭംഗിയുണ്ടെന്ന് പറഞ്ഞതുകൊണ്ട് എനിക്കവനോട് ഒരു വാത്സല്യം തോന്നി. ഞാൻ അവനു നേരെ ഒരുരുള കുഴച്ചു കൊണ്ട് നീട്ടി. അവൻ വേണ്ടെന്നു തലയാട്ടി.
ഞാൻ : വാടാ..
ഞാൻ അവനെ സ്നേഹത്തോടെ വിളിച്ചു.
അവൻ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു. ഞാൻ അവന്റെ താടിയിൽ പിടിച്ചു അവന്റെ വായിൽ ഒരുപിടി വെച്ചുകൊടുത്തു. അവൻ സന്തോഷത്തോടെ അത് കഴിച്ചു. എന്നിട്ട് ചുമരിൽ ചാരി ഞാൻ കഴിക്കുന്നതും നോക്കിയിരുന്നു. ഞാൻ അവനു വാരിക്കൊടുത്തപ്പോൾ എനിക്കെന്റെ മക്കളെ ഓർമ വന്നു. ഞാനിവിടെ കുത്തഴിഞ്ഞ ജീവിതം നയിക്കുമ്പോൾ അവർ ഉമ്മാടെ സ്നേഹം കിട്ടാതെ വിഷമിക്കുന്നുണ്ടാകും. എന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ വന്നു. എന്റെ കണ്ണ് നിറഞ്ഞതുകണ്ട അവൻ
സെന്തിൽ : യേൻ അഴുവുരെൻ ?
ഞാൻ : ഒന്നുമില്ല. ഞാൻ കല്യാണം കഴിച്ചിരുന്നെങ്കിൽ നിന്നെപ്പോലെ ഒരു മോന് ഉണ്ടായേനെ എന്നോർത്ത് കരഞ്ഞതാ…
ഞാൻ കണ്ണുനീർ തുടച്ചു ഒരു നുണ പറഞ്ഞു. അല്ലെങ്കിലും സത്യം പറയാൻ പറ്റില്ലല്ലോ.
സെന്തിൽ : പുരിയിലെ.
പറഞ്ഞത് മനസിലാകാതെ കണ്ണുമിഴിച്ചു.