തുടക്കം-1 [ ne-na ]

Posted by

“ഡി.. അവന്റെ മനസ് അത്ര പെട്ടെന്നൊന്നും മാറില്ല.”
“നിനക്ക് ഒന്ന് സംസാരിച്ചു കൂടെ അവനോടു, നീ പറഞ്ഞാൽ അവൻ എന്തും കേൾക്കുമല്ലോ?”
“നിർബന്ധിച്ചു വാങ്ങേണ്ടതാണോടി ഇഷ്ട്ടം? മാത്രമല്ല അവനു ഇഷ്ടമില്ലാത്ത ഒരു കാര്യത്തിനും ഞാൻ അവനെ നിര്ബന്ധിക്കാറില്ല.”
“എന്നെ ഇഷ്ട്ടപെടാതെൻറ്റ കാരണം എങ്കിലും അവനോടു ഒന്ന് ചോദിച്ചൂടെ?”
“ഹ്മ്മ്.. ഞാൻ ചോദിക്കാം അവനോടു.”
രേഷ്മ അവളുടെ സീറ്റിലേക്ക് പോയി.
ഉച്ച ആയപ്പോഴേക്കും അവർ ക്ലാസ് കട്ട് ചെയ്തു വീട്ടിൽ വന്നു,
ദേവകി അമ്മ സൂപ്പർ സദ്യ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.രാഘവൻ നായരും രമേശൻ നായരും വീട്ടിൽ എത്തിയതോടെ അവർ സദ്യ കഴിക്കാനായി ഇരുന്നു, അവിടെ എന്തെങ്കിലും വിശേഷം undenkil അവർ ഒന്നിച്ചിരുനെ കഴിക്കാറുള്ളു.
കഴിക്കുന്നതിനിടയിൽ രാഘവൻ നായർ പറഞ്ഞു,
“രാത്രി ചെറിയൊരു ബർത്ഡേയ് ഫങ്ക്ഷന് ഉണ്ട്, കുറച്ചു ബിസ്സിനെസ്സ് ഫ്രണ്ട്സും ഫാമിലിയും മാത്രേ കാണുകയുള്ളു.
രമേശൻ നായർ കാർത്തികനോട് പറഞ്ഞു
“ഡാ നീ.. ബർത്ഡേയ് കേക്ക് സിറ്റി ബേക്കറി പോയി വാങ്ങണം, ഞാൻ അവിടെ പറഞ്ഞിട്ടുണ്ട്.”
“ശരി അച്ഛാ..”
അതങ്ങനെ ആണ് രമേശൻ നായർ പറഞ്ഞാൽ പിന്നെ ആ വീട്ടിൽ പിന്നെ മറുത്തു ഒരു വാക്ക് ഇല്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞു കാർത്തിക് റൂമിലേക്ക് പോയി ഒന്ന് കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ രേഷ്മ അവന്റെ റൂമിലേക്ക് വന്നു.
കട്ടിലിൽ ഇരുന്നു ഭിത്തിയിലേക്കു ചാരി ഇരുന്നു കൊണ്ട് കാലുകൾ നീട്ടി കട്ടിലിൽ കിടന്നിരുന്ന കാർത്തിക്കിന്റെ വയറ്റിലേക്ക് വച്ചു.
“ഡീ.. കാലു എടുത്തു മാറ്റടി, ഒന്നാമത് വയർ ഫുൾ ലോഡ് ആയി കഴിച്ചിരിക്കുവാ.”
“ഞാൻ പറഞ്ഞോ നിന്നോട് വാരി വലിച്ചു കഴിക്കാൻ.”
രേഷ്മ കാൽ എടുത്തു മാറ്റില്ല

Leave a Reply

Your email address will not be published. Required fields are marked *