നരകത്തിലേക്കുള്ള വഴി

Posted by

” കഷ്ട കാലത്തിനു ഞാൻ ഇറങ്ങുമ്പോഴാകും അവര് മുന്നീ പ്രത്യക്ഷപെടുന്നേ …ഓരോന്ന് പറഞ്ഞു ..കൊതിപ്പിക്കും …അല്ല …കളിയാക്കും ” സാലി പെട്ടന്ന് തിരുത്തി

“ഹമ് ..എല്ലാം ശെരിയാകുന്നെ …വല്യേച്ചി അല്പം പൈസ തന്നാൽ എന്റെ ചിട്ടി പൈസ കൂടി കിട്ടിയാൽ കല്യാണ ചിലവിനുള്ള പൈസയാകും ..പിന്നെ നിന്റെ കയ്യീ കൊറച്ചൊക്കെ കാണൂല്ലോ “

” കൊറച്ചൊക്കെ ഉണ്ട് ….. പക്ഷെ …”

“എന്ന കുഞ്ഞേച്ചി പക്ഷെ ?”

” ഏയ് ഒന്നൂല്ല “

“ഹ്മ്മ് ‘

” എടാ ജോസൂട്ടി …നീ കുടിച്ചിട്ടുണ്ടോ ?’

“ഏയ് ..ഇല്ല ……ഞാനതിനു കുടിക്കാറില്ലല്ലോ “

” ഉവ്വ …എന്നിട്ടാണോ ഇന്നലെ ശർദ്ധിച്ചു അവശനായി വന്നത് ?”

വീണ്ടും പുലിവാലായല്ലോ ..ഇന്നലെ ഇവള് കണ്ടോ ശർദ്ധിച്ചതു ? രാവിലെ വല്ല മണവും വന്നാരിക്കും

‘ ഏയ് ..അത് പിന്നെ ‘

” ഏതു പിന്നെ ?..ഞാനാ നീ വീഴാൻ പോയപ്പോ താങ്ങി കൊണ്ട് വന്നു കിടത്തിയത് ..എന്റെ മേല് മൊത്തം നീ ശർദ്ധിച്ചു വെച്ചു ..ഇങ്ങനെ കുടിക്കല്ലേ മോനെ …ആണായിട്ടു നീയൊരുത്തനെ ഉള്ളൂ …നീയെന്നാ എന്റെ നേർക്ക് നോക്കാതെ അങ്ങോട്ട് തിരിഞ്ഞു സംസാരിക്കുന്നേ ?”

ജോസൂട്ടി മുണ്ടിന്റെ തുമ്പെടുത്തു വാ തുടച്ചു .

പണ്ടാരകാലത്തി കാരണം ബീഡി പോലും വലിക്കത്തില്ലേ

” ഒന്നൂതിക്കേടാ “

!! ഈശ്വരാ പെട്ടു !!

‘ ഭൂ “

‘ആ ഫൂ …ശെരിക്കങ്ങോട്ടു ഊതെടാ ” സാലി അവനെ തന്റെ നേരെ തിരിച്ചു

” ഭൂ ‘

“എന്താടാ ഒരു മണം”

“അത് മത്തിക്കറീടെ ഉളുമ്പ് മണമാ കുഞ്ഞേച്ചി “

” ഉവ്വ ! മത്തിടെ മണം എനിക്കറിയാവുന്നതല്ലേ…ഇത് വേറെ ഏതാണ്ട് മണമാ”

” എന്റെ വായുടെ മണമായിരിക്കും ‘

” ഇന്നലെ നിന്റെ വായ്ക്കു ഈ മണമല്ലരുന്നല്ലോ….”

സാലി ജോസുട്ടിയുടെ തല തന്റെ നേര്‍ക്ക്‌ തിരിച്ചിട്ടു ചുണ്ട് അടുപ്പിച്ചു

” ശ്വാസം വിട്ടെടാ ‘

Leave a Reply

Your email address will not be published. Required fields are marked *