പിന്നെ എനിക്ക് വരാതിരിക്കാൻ പറ്റുമോ എന്റെ പുന്നാര ചേച്ചിടെ കല്യാണ നിശ്ചയമല്ലേ
ഓ ഒരു അനിയച്ചാര് വന്നേക്കുന്നു എന്നിട്ട് വരണ സമയമാണോ ഇത് എന്നും പറഞ്ഞ് അവൻ മുഖം വീർപ്പിച്ചു
എന്താ ഈ സമയത്തിനു കൊഴപ്പം നല്ല സമയമാണല്ലോ ഞാൻ തമാശ രൂപേണ ചോദിച്ചു പക്ഷേ ആ തമാശ ഏറ്റില്ല
ഡാ സോറി ഡാ കുറച്ച് ലേറ്റായി പോയി നീ ക്ഷമിക്ക് ഞാൻ അവനോട് അപേക്ഷിച്ചു
ഉം നിന്നേം കാത്തൊരാൾ അടുക്കളയിൽ നിൽപ്പുണ്ട് ബാക്കി അവിടുന്ന് മേടിച്ചോ എന്നും പറഞ്ഞ് അവൻ തിണ്ണയിലേക്ക് പോയി വിമലാന്റി എന്നും വിളിച്ച് ഞാൻ അടുക്കളയിലേക്കും
എന്റെവിളി കേട്ടപ്പോൾ തന്നെ ആ മുഖം കടന്നലു കുത്തിയതു പോലെ വീർപ്പിച്ചു വച്ചു ദേ ഡി വന്നിരിക്കുന്നു നിന്റെ മോൻ ആന്റി എന്റെ അമ്മയോട് പറഞ്ഞു ആ സംസാരം കേട്ടപ്പോൾ യോദ്ധയിലെ സീൻ ഓർമ്മ വന്നതു കൊണ്ട് ഞാനൊന്നു ചിരിച്ചു
വൈകി വന്നതും പോര നിന്ന് കിണിക്കുന്നോ എന്നും പറഞ്ഞ് ആന്റി ചോറു കോരുന്ന കൈലുകൊണ്ട് എന്റെ കാലിനിട്ടൊന്നു തന്നു
ഹോ എന്ത് അടിയാ ആന്റി എന്നും പറഞ്ഞ് ഞാൻ കാല് തടവി അല്ല ബാഗ്ലൂരു കാരിയെവിടെ ഞാൻ ആന്റിയോട് ചോദിച്ചു
ഹോ ഇപ്പോഴേലും ചോദിച്ചല്ലോ ഇന്നലെ വന്നതു മുതൽ നിന്നെ അന്വേഷിക്കുകയാ അവൾ മുകളിൽ കാണും പോയി കിട്ടാനുള്ളതൊക്കെ മേടിച്ചോ