ഓട്ടോ സ്റ്റാൻഡിലെത്തിയപ്പോ രാവിലെ കണ്ട ഓട്ടോക്കാരൻ ചിരിച്ചുകൊടു നിൽക്കുന്നു…. അയാളോട് പറഞ്ഞപ്പൊത്തന്നെ കയറാൻ പറഞ്ഞു…..ഒൻപതേ മുക്കാലായപ്പൊ ഓഫീസിനു മുന്നിലെത്തി …. ഒരു വലിയ പഴയ വീട് പോലെ തോന്നിക്കുന്ന ഒരു കെട്ടിടം … ഓട്ടോക്കാരൻ ചോദിച്ചു ‘സാർ ആദ്യമായിട്ടാ ഇങ്ങോട്ടു അല്ലേ ??” അതെ… ഞാൻ മറുപടി പറഞ്ഞു…… ഇവിടെ ഏതൊക്കെയോ മൂന്നു നാലു ഓഫീസുകൾ ഉണ്ട് … എന്റെ കുഞ്ഞമ്മയുടെ മകൻ മുൻപ് ഇവിടെ ഒരു ഓഫീസിൽ ആയിരുന്നു… ഇപ്പൊ മാറിപ്പോയി…. അയാൾ പറഞ്ഞു…. അയാൾക്ക് കാശു കൊടുത്തു വിട്ടിട്ടു ഞാൻ മെല്ലെ ആ കെട്ടിടത്തിനുള്ളിലേക്കു കയറി….വലിയൊരു കെട്ടിടം…. മൂന്നു നാലു ഓഫീസുകൾ ഇവിടെ ഉണ്ട്….. എന്റെ ഓഫീസ് കണ്ടു പിടിച്ചു ഞാൻ അങ്ങോട്ട് നടന്നു…. ഒരു വലിയ ഹാൾ… അതിന്റെ ഒരറ്റത്ത് ഒരു ക്യാബിൻ……എട്ടൊമ്പത് മേശകളും കസേരകളും രണ്ടു വശത്തുമായി നിർത്തിയിരിക്കുന്നു……ഒന്നുരണ്ടെണ്ണം ഒഴികെ എല്ലായിടത്തും ആളെത്തിയിട്ടുണ്ട്…..ഇത്ര കൃത്യ നിഷ്ഠയുള്ള ഒരു സർക്കാറാപ്പീസോ??? ഞാൻ മെല്ലെ അകത്തേക്ക് കയറി….പത്തു മാണി ആകാൻ ഇനി ആറു മിനിട്ടു കൂടിയുള്ളതുകൊണ്ടാവണം എല്ലാവരും നാട്ടു വർത്തമാനത്തിലാണ്….. ഞാൻ അകത്തേക്ക് കയറി കയ്യിലുള്ള ബാഗ് നിലത്തേക്ക് വെച്ചു… എന്നെ കണ്ടത് കൊണ്ടാവണം എല്ലാവരും വർത്തമാനം നിർത്തി ഒരു വിചിത്ര ജീവിയെ കണ്ടതുപോലെ എന്നെ തന്നെ നോക്കുന്നു. തടിച്ച കണ്ണട വെച്ച ഒരു കുറിയ മനുഷ്യൻ മുന്നോട്ടു വന്ന് എന്നോട് ചോദിച്ചു.. “‘ആരാ ?// എന്ത് വേണം ??” ഞാൻ മനു.. ഇവിടെ ജോയിൻ ചെയ്യാൻ വന്നതാണ്, ആലപ്പുഴക്കാരനാണ്… ഞാൻ പറഞ്ഞു…. സാർ ഇരിക്കൂ, ആഫീസർ പതിനഞ്ചു മിനിറ്റ് താമസിച്ചേ വരൂ എന്ന് പറഞ്ഞിട്ടുണ്ട്.. അയാൾ ഒരു കസേര നീക്കിയിട്ടു തന്നു…. ഞാനൊന്നു ചുറ്റും നോക്കി… എപ്പോ കണ്ട ഈ മനുഷ്യനും വേറെ ഒരാളും ഒഴികെ ബാക്കി എല്ലാം സ്‌ട്രെസ് ജനങ്ങളാണ്….. നമ്മുടെ തനി സ്വഭാവം( വായിനോട്ടം) അവർക്കു ആദ്യമേ തന്നെ മനസിലാക്കണ്ട എന്ന് കരുതി നോട്ടം കൂടുതൽ നീട്ടിയില്ല….
Ente kadhakal 6
Posted by