അയാളോട് നന്ദി പറഞ്ഞു, ബാഗ്കളും തൂക്കി ഞാൻ ലോഡ്ജിൽ എത്തി…. അവിടെ ആളുകൾ ഉണർന്നു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു … ഒരാൾ പത്രവും വായിച്ചു കൗണ്ടറിൽ ഇരിപ്പുണ്ട്….. എനിക്കൊന്നു ഫ്രഷ് ആകണം … ഞാൻ ഒൻപതു മണി ആകുമ്പോ ഇറങ്ങും….. ഒരു റൂം വേണം…… വെളുക്കെ ചിരിച്ചുകൊണ്ട് അയാൾ തടിയൻ രജിസ്റ്റർ മുന്നിലേക്ക് നീക്കി വെച്ച് തന്നു ….. വിലാസമെഴുതി കൊടുത്തപ്പോൾ ഐഡന്റിറ്റി കാർഡ് ചോദിച്ചു…. കാർഡ് കൊടുത്തപ്പോൾ അവിടെത്തന്നെയുള്ള മെഷീനിൽ കോപ്പി എടുത്തിട്ട് തിരികെ തന്നിട്ട് പറഞ്ഞു ” 600 രൂപയാണ് റൂം വാടക … മൂന്നു മണിക്കൂറായതുകൊണ്ടു സർ 450 തന്നാൽ മതി”….അഞ്ഞൂറിന്റെ ഒരു നോട്ട് കൊടുത്തപ്പോൾ ബാക്കി റൂം വെക്കേറ്റ് ചെയ്യുമ്പോ തരാമെന്നു പറഞ്ഞു… പറഞ്ഞിട്ട് ഒരു പയ്യനെ വിളിച്ചു റൂം കാണിച്ചു തരാൻ പറഞ്ഞു … ഒരു മെല്ലിച്ച പയ്യൻ വന്നു എന്റെ ഒരു ബാഗും എടുത്തു മുൻപേ നടന്നു സ്റ്റെയർ കയറി രണ്ടാമത്തെ ഫ്ലോറിൽ എത്തി … മുൻപോട്ടു നടന്നു മുന്നൂറ്റി ഏഴാം നമ്പർ മുറി തുറന്നു തന്നു…..റൂമിലേക്ക് കയറുമ്പോ അവൻ പറഞ്ഞു സർ എന്താവശ്യമുണ്ടേലും ഈ ബെൽ അടിച്ചാൽ മതി…. ശരി, കുടിക്കാൻ കുറച്ചു ചൂട് വെള്ളം കിട്ടുമോ?? ഞാൻ വനോട് ചോദിച്ചു,, ഇപ്പൊ കൊണ്ട് വരം സർ… അത് പാപറഞ്ഞു അവൻ താഴേക്ക് പോയി ….
ഇട്ടിരുന്ന ഡ്രസ്സ് മാറി കട്ടിലിലേക്ക് കിടന്നപ്പോൾ അവൻ വെള്ളവുമായി വന്നു വാതിലിൽ തട്ടി ……വാതിൽ തുറന്നു കൊടുത്തപ്പോൾ അവൻ ചൂടുവെള്ളം നിറച്ച ജൂഗും ഗ്ലാസും മേശയിൽ വെച്ചിട്ടു പോകാനൊരുങ്ങി ….. ഞാൻ ഒന്ന് കിടക്കാൻ പോകുവാ നീ ഒരു എട്ടര ആകുമ്പോ എന്നെ ഒന്ന് വിളിക്കണേ എന്ന് പറഞ്ഞു …”ശരി സർ,സാറിന് ബ്രേക് ഫാസ്റ്റ് വല്ലതും വേണോ, താഴെ റെസ്റ്റോറന്റ് ഉണ്ട് അല്ലെങ്കിൽ എന്താ വേണ്ടതെന്നു പറഞ്ഞാൽ റൂമിലെത്തിക്കാം” ഞാൻ പോയി കഴിച്ചോളാം, അവനെ പറഞ്ഞു വിട്ടിട്ടു ഞാൻ കട്ടിലിൽ കിടന്നു ഒന്ന് മയങ്ങി… കൃത്യം എട്ടര ആയപ്പോൾ അവൻ ഡോറിൽ തട്ടി… പെട്ടന്ന് കുളിയും ഒരുക്കവും എല്ലാം കഴിഞ്ഞു റൂം വെക്കേറ്റ് ചെയ്ത് പയ്യന് ഒരു ചെറിയ ടിപ്പും കൊടുത്തു റെസ്റ്റോറന്റിൽ ചെന്ന് അപ്പവും മുട്ട റോസ്റ്റും കഴിച്ചു ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു…