ഇവൻ ഇന്ന് ഇവിടെ ജോയിൻ ചെയ്തു…ഇവിടുന്നു പോകുന്നത് വരെ ഇനി ഇവിടെയിരിക്കും താമസിക്കുന്നത്…. അവൻ അവളോട് പറഞ്ഞു… അവനു കിടക്കാൻ ഒരു റൂം ശരിയാക്കണം… അത് പറഞ്ഞു എന്നെയും വിളിച്ചുകൊണ്ടു അവൻ വീട്ടിനകത്തേക്ക് കയറി…. ഒരു സ്ഥിരം മദ്യപാനിയുടെ അടുക്കും ചിട്ടയുമില്ലാതെ ഒരു വീടാകും എന്ന് കരുതിയ എനിക്ക് തെറ്റി…. വളരെ വൃത്തിയായി സൂക്ഷിക്കുന്ന, ഓരോന്നും അടുക്കും ചിട്ടയുമായി വച്ചിരിക്കുന്ന ഒരു മനോഹരമായ വീട്… മുറിക്കുമുള്ളിൽ ചന്ദനത്തിന്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു….
സൗമ്യ മുറി ഒരുക്കിയപ്പോഴേക്കും അവൻ പറഞ്ഞു നീ പോയി കുളിച്ചു ഫ്രഷ് ആകു.. അപ്പോഴേക്കും ഞാനും ഒന്ന് കുലച്ചു വരാം…. ഞാൻ കുളിച്ചു ഡ്രസ്സ് മാറി വന്നപ്പോഴേക്കും അവൻ കുളിച്ചു വന്നു അടി തുടങ്ങിയിരുന്നു…. ഇതിനിടയിൽ അത്താഴം കഴിച്ചു…… കുറെ നേരം സംസാരിച്ചിരുന്നു… അച്ഛന്റെ മരണവും… അവന്റെ വിവാഹവും.. അമ്മായി അച്ഛന്റെ മാനസിക പീഡനവും.. ഒക്കെ…. അതിലൊക്കെ ഉപരി അവൻ എന്നോട് പങ്കു വെച്ചത് സൗമ്യ എന്ന സ്നേഹധാമത്തെക്കുറിച്ചായിരുന്നു….. ഇടക്കെപ്പോഴോ നാവു കുഴഞ്ഞു അവന്റ സംസാരം മുറിഞ്ഞു… സൗമ്യ വന്നു അവനെ താങ്ങിപ്പിടിച്ചു മുറിയിലേക്ക് കൊണ്ടുപോയി…..ഞാനും കിടക്കാനായി മുറിയിലേക്ക് പോയി…. കട്ടിലിലേക്ക് ഇരുന്നപ്പോൾ വാതിലിൽ തട്ടിയിട്ട് അവൾ റൂമിലേക്ക് വന്നു….. ഒരു ജഗ്ഗിൽ കുറച്ചു വെള്ളവും ഒരു ഗ്ലാസും അവൾ കൊണ്ട് മേശപ്പുറത്തു വെച്ച് ” എന്താവശ്യമുണ്ടേലും വിളിക്കണം എന്ന് പറഞ്ഞു ഗുഡ് നൈറ്റ് പറഞ്ഞു കിടക്കാൻ പോയി…..
ദിവസങ്ങളും, മാസങ്ങളും അങ്ങനെ കടന്നു പോയി…ഞാൻ ആ കുടുംബത്തിലെ ഒരംഗമായി… അവന്റെ കുടി ഇടക്കൽപം കുറഞ്ഞെങ്കിലും പിന്നെയും കൂടിക്കൂടി വന്നു…. സൗമ്യ ഒരു പരാതിയുമില്ലാതെ അവനെ സ്നേഹിച്ചുകൊണ്ടേയിരുന്നു……ഇതിനിടയിൽ ഞാൻ നാലഞ്ച് പ്രാവശ്യം നാട്ടിൽ വന്നു പോയി….