രാവിലെ താഴെ അമ്മയുടെ മുറിയിൽ നിന്നും സത്യാ എന്നുള്ള നീട്ടി വിളി കേട്ടാണ് ഞങ്ങൾ ഉണർന്നത്….. ക്ലോക്കിൽ ന്നോക്കിയപ്പോൾ സമയം എട്ടര… ഏറെ സമയം ഇരുന്നു പഠിച്ചതുകൊണ്ടു ഉരുകിപ്പോയതാണെന്നു ആയമ്മയോടു കള്ളം പറയേണ്ടി വന്നു ഞങ്ങൾക്ക്…. അങ്ങനെ കള്ളാ വെടി വെച്ചും,കട്ടൂക്കിയും ഞങ്ങൾ കാലം കഴിച്ചു…..അതിനിടയിലാണ് ഇടിത്തീപോലെ ആ ദുരന്തം എത്തിയത്… ഗർഭപാത്രത്തിൽ ക്യാൻസർ ബാധിച്ച സത്യന്റെ അമ്മക്ക് ഗര്ഭപാത്രം നീക്കിയെങ്കിൽം മറ്റിടത്തേക്കു വ്യാപിച്ചു മൂർച്ഛിച്ചു.. ഒരുപാട് പണം മുടക്കി ചികിതസിച്ചെങ്കിലും ഫലം കണ്ടില്ല…ആ ‘അമ്മ .എല്ലാവരെയും ഈ ലോകത്തു ഉപേക്ഷിച്ചു പരലോകത്തേക്കു യാത്രയായി …. അതോടെ പ്രതാപൻ അങ്കിൾ ബിസിനെസ്സിൽ നിന്നും വല്ലാതെ ശ്രദ്ധ തിരിഞ്ഞു… കൂടെ നിന്ന ബന്ധുക്കളടക്കമുള്ളവർ അദ്ദേഹത്തെ കബളിപ്പിച്ചു,…. ബിസിനെസ്സുകൾ ഒന്നാകെ തകർന്നു… വീടും വസ്തുവും വാഹനങ്ങളുമെല്ലാം കൈവിട്ടുപോയി….ഒരു സുപ്രഭാതത്തിൽ കേൾക്കുന്നത് പ്രതാപൻ അങ്കിൾ നെയും മനുവിനെയും കാണാൻ ഇല്ല എന്നാണ്…. ഇതിനിടയിൽ അവർ ആത്മഹത്യചെയ്തു എന്ന വാർത്തയും നാട്ടിൽ പരന്നിരുന്നു… പിന്നെ ഇന്നാണ് സത്യനെ കാണുന്നത്… അതും ഇരുപത്തിമൂന്നു വര്ഷങ്ങള്ക്കു ശേഷം …. പഴയ ഓർമകൾ മനസ്സിലൂടെ ഒരു സിനിമയിൽ എന്നതുപോലെ കടന്നു പൊയ്ക്കൊണ്ടിരുന്നു…..
“എന്താ മനു വലിയ ആലോചന”…ലില്ലി മാഡത്തിന്റെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത് …(ഓഫീസറുടെ പേര് ലില്ലി എന്നാണ്)”ഭാര്യെടേം പിള്ളേരുടേം ഒക്കെ അടുത്തൂന്നു ആദ്യമായി മാറി നിൽക്കുവല്ലേ അതിന്റെ ആയിരിക്കും ഈ ആലോചന… നമ്മളൊക്കെ പലയിടത്തു ഓടിനടന്നു ജോലി ചെയ്തിട്ടുള്ളതുകൊണ്ടു അതൊക്കെ ഇപ്പൊ ശീലമായി , സാർ ആദ്യമായി നാട് വിട്ടു മാറി നിൽക്കുന്നത് കൊണ്ടറിക്കും ഇങ്ങനെ വിഷമം” വെളുത്തു തടിച്ച ഷീല കമന്റ് പാസ്സാക്കി…..”സാർ രാത്രി മൊത്തം യാത്ര ചെയ്തു വന്നതല്ലേ, അതിന്റെ ക്ഷീണം ആയിരിക്കും” അശോകേട്ടൻ എന്റെ സപ്പോർട്ടിനെത്തി …..എല്ലാവരെയും നോക്കി ഞാനൊന്നു ചിരിച്ചെന്നു വരുത്തി… ജോലി തുടർന്നു…