നുണക്കുഴി

Posted by

“ടാ നീ വരുമ്പോൾ ക്ക് എന്താ കൊണ്ട് വരുന്നേ “?

“നീ ആലോചിച്ചു തലപുണ്ണാക്കണ്ട “നിനക്ക് ഞാൻ ഒന്നും കൊണ്ടുവരുന്നില്ല ”
” അല്ലങ്കിലും നിന്റെ അടുത്ത്നിന്നും ഒന്നും കിട്ടുമെന്ന പ്രതീക്ഷയും എനിക്കില്ല ..ഫ്രണ്ട് ആണത്രേ ഫ്രണ്ട് ”
?
നീ ഒന്ന് വച്ചിട്ട് പൊടപഹയാ

മ്മ് ഒക്കെ”

അവനിക്ക് റിപ്ലൈ കൊടുത്ത് വീണ്ടും ഞാൻ ചുമരിൽ ഒരു വിശ്രമവും ഇല്ലാതെ കറങ്ങി കൊണ്ടിരിക്കുന്ന ക്ലോക്കിലെ സൂചിയെ നോക്കി കിടന്നു …എന്റെ മനസ്സ് അഫ്‌സലിന്റെയും നൂറുമോളുടെയും ഓർമകളിലേക്ക് വഴുതി പോയി …
ഉമ്മാടെ വീട്ടിൽ ആയിരുന്ന ഞങ്ങൾക്ക് ഒന്നിനും ഒരുകുറവും ഉണ്ടായിരുന്നില്ല
നുരുമോളുടെ കാര്യങ്ങൾ ഒക്കെ ഞാനാനോക്കിയിരുന്നത് ആ കുഞ്ഞുമനസിനെ വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നോവിച്ചിരുന്നില്ല എന്തു കുസൃതികൾ ചെയ്താലും എന്നെ നോക്കി ഒരു കള്ളചിരിയുണ്ട് ഞാൻ ഒന്ന് പിണങ്ങിയാൽ ഇക്കാക്കാന്നും വിളിച്ചിട്ടൊരു വരവുണ്ട് ആ വിളിഇന്നും എന്റെ കാതിൽ മുഴങ്ങാറുണ്ട് ….
പത്തിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ഒരു കടയിൽ സെയിൽസ് ബോയ് ആയി പണിഎടുത്തിരുന്നു അവിടെ വച്ചാണ് ഞാൻ അഫ്സലിനെ പരിചയപ്പെടുന്നത് പിന്നെയുള്ള ജീവിതത്തിൽ എന്നും എന്റെ കൂടെ ഉണ്ടാവൻ തല്ല്കൊള്ളാനാണെങ്കില­ും മേടിച്ചു തരാനാണെങ്കിലും അവനിക്ക് പെങ്ങമാരില്ലാത്തതു കൊണ്ട് ന്റെ നൂറു മോളെ അവൻ പൊന്നു പോലെയാ നോക്കിയിരുന്നത് എന്നെക്കാൾ ഏറെ നൂറു മോൾക്ക് കളിപ്പാട്ടവും ഉടുപ്പും മിട്ടായിയും അവനാ ഓള് ക്ക് വാങ്ങികൊടുത്തിട്ടുള്­ളത് ന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ നല്ല ഒരു സുഹൃത്ത് …പ്ലസ് ടു ഞങ്ങൾ ഒപ്പമായിരുന്നു പഠിച്ചിരുന്നത് തല്ലുകൊള്ളികൾ എന്നായിരുന്നു നാട്ടുകാർ ഞങ്ങളെ വിളിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *