ആരോടാ ചോദിക്കുക..?? “ചന്ദ്രപ്പന്‍ ചേട്ടാ..” “ആഹാ.. നീ പിന്നേം വന്നോ..?? ഒന്ന് പോയെടാ മനുഷ്യനെ മെനക്കെടുത്താതെ.” “ചേട്ടാ ഒന്ന് ക്ഷേമിക്ക് ചേട്ടാ.. വിശന്നിട്ടാ ചേട്ടാ അങ്ങനെയൊക്കെ. ദിവസം രണ്ടായി വല്ലതും ഉള്ളില്‍ ചെന്നിട്ട് അതാ..” “എന്നും പറഞ്ഞു നമ്മടെ നെഞ്ചത്തോട്ടു തന്നെ വേണം കേട്ടോ.” “പട്ടിണി കിടന്നു ചാകാന്‍ വയ്യാതോണ്ടാ ചേട്ടാ എന്തെങ്കിലും പണി കിട്ടുവോ ഇവിടെങ്ങാനും എനിക്ക് വേറാരോടും ചോദിക്കാനില്ലാതോണ്ടാ.. ചേട്ടന്‍ എന്നെ സഹായിക്കണം.” “ഉം.. ഇവിടെ മറ്റുള്ളോര്‍ക്ക് പണിയില്ല അപ്പഴാ അവനാ പണിയോണ്ടാക്കാന്‍, നീ പോയി ആ ഗോപാലന്‍ കണ്ട്രാക്കിന്റെ വീട്ടിലെങ്ങാനും പോയി ചോദിക്ക്.. അയാള്‍ക്ക് ഒരു ഡ്രൈവര്‍ വേണമെന്ന് ഇങ്ങനെ പറയണ കേട്ടു. ചെന്നന്ന്യേഷിച്ചു നോക്ക്. പിന്നെ ഞാന്‍ പറഞ്ഞിട്ടാ വന്നെന്നോന്നും പറഞ്ഞേക്കരുത്. നീയൊക്കെ ഏതു തരക്കാരനാണെന്ന് ആര്‍ക്കറിയാം..!” അതും പറഞ്ഞു ചന്ദ്രപ്പന്‍ അകത്തേക്ക് കയറി പോയി. ഇനിയവിടെ നിന്നിട്ട് കാര്യമില്ലാന്നു മനസിലായ സുനില്‍ ഏതായാലും ചന്ദ്രപ്പന്‍ പറഞ്ഞ ആ വീട്ടിലൊന്നു അന്യെഷിക്കം എന്ന് കരുതി മുമ്പോട്ട് നടന്നു. നേരം വൈകുന്നേനു മുമ്പ് തന്നെ ആ വീട് കണ്ടു പിടിച്ചേ പറ്റൂ.. വഴിയില്‍ കണ്ടവരോടെല്ലാം അന്വേഷിച്ചു പിടിച്ചു ഒരു വിധത്തില്‍ സുനില്‍ ആ വീടിനു മുമ്പിലെത്തി. കൊള്ളാല്ലോ ഇയാള് വലിയ വീട് തന്നെ ഏതായാലും ആളിവിടെത്തെ ഒരു ചെറിയ പ്രമാണി തന്നെ. എന്തായാലും നോക്കാമെന്ന് കരുതി അവന്‍ ആ വലിയ ഗേറ്റ് തള്ളി തുറന്നു. “ആരാ എന്ത് വേണം..??” ശബ്ദം കേട്ട് നോക്കിയപ്പോള്‍ സെക്യുരിറ്റി ആണ്. ഒരറുപത് മുകളില്‍ പ്രായം കാണും. “എനിക്ക് മുതലാളിയെ ഒന്ന് കാണണം.” അവന്‍ മറുപടി പറഞ്ഞു. അയാള്‍ അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു “അദ്ദേഹത്തെ ഇപ്പൊ കാണാന്‍ പറ്റില്ല നിങ്ങള്‍ പിന്നെ വരൂ..” അവനയാളെ ഒന്ന് തല്ലാനുള്ള ദേഷ്യം വന്നു പക്ഷെ അതവന്‍ ഉള്ളിലൊതുക്കി “എനിക്കദ്ദേഹത്തെ ഒന്ന് കാണണം ഒന്ന് വിളിക്കൂ.” “പറ്റില്ലാന്നു പറഞ്ഞില്ലേ നിങ്ങള്‍ പിന്നെ വരൂ.” “അത്യാവശ്യമാണ് എനിക്കദ്ദേഹത്തെ കണ്ടേ പറ്റൂ.” “ശ്ഹെടാ.. ഡോ. തനിക്ക് കാര്യം പറഞ്ഞാല്‍ മനസിലാവില്ലേ.. ഇപ്പം ചെല്ല് അദ്ദേഹത്തെ കാണാന്‍