“അആഹാ… അവന്റെ നില്‍പ്പ് കണ്ടില്ലേ.?? നല്ല തണ്ടും തടിം ഒക്കെയുണ്ടല്ലോടാ ആള്‍ക്കാരെ പറ്റിക്കാതെ വല്ല പണിയുമെടുത്തു ജീവിച്ചു കൂടെടാ..?? ഒന്നുവല്ലേലും ഇത്രേം പ്രായമായില്ലേ..??” ആരോ അങ്ങനെ വിളിച്ചു പറഞ്ഞു അന്തരീക്ഷം മാറുന്നു അവനൊന്നും മിണ്ടാതെ തല കുനിച്ചു തന്നെ നിന്നു. “ഒഹ്ഹ.. അവന്റെ മുഖം കണ്ടാല്‍ പറയുമോ തട്ടിപ്പ് വീരനാണെന്ന്.. കൊള്ളാം. എന്തായാലും പോലിസിനെ വിളി ചന്ദ്രപ്പന്‍ ചേട്ടാ..” കളം മാറുന്നു സുനില്‍ കണ്ണോന്നടച്ചു തുറന്നു. ഇനി രക്ഷയില്ല വരുന്നത് വരട്ടെ.. “അതൊന്നും വേണ്ടാ. അവനെത്രയാ തരാനുള്ളത്..??” ഒരു പെണ്‍ശബ്ദം അവന്‍ ഞെട്ടി കണ്ണ് തുറന്നു. “50” “ശരി. ഇതാ..” അവനാ പെന്ശബ്ദതിന്റെ ഉടമയെ പരതി. ഒരു 4൦ വയസോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. മുണ്ടും ബ്ലൊസും ആണ് വേഷം. നെഞ്ചിനു കുറുകെ ഒരു വെള്ള തോര്‍ത്ത് കിടപ്പുണ്ട്. നാല്പതിന്റെ പ്രാരാബ്ദം ശരീരത്തില്‍ പ്രകടമല്ല നല്ല ഒരു ആരോഗ്യ സംപുഷ്ട്ടമായ ശരീരം. നെറ്റിയില്‍ ചുവന്ന ഒരു വട്ടപ്പോട്ടുണ്ട്. ഇരുനിറത്തില്‍
അഞ്ചരയടിയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീഗാംഭീര്യം.. അവനൊന്നു കണ്ണെടുക്കാന്‍ തോന്നിയില്ലാ.. കാശും കൊടുത്തു അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവര്‍ തിരിഞ്ഞു നടന്നു. അവനാ നടപ്പ് തന്നെ ഒരു പ്രത്യേക അഴക്, നല്ല തലയെടുപ്പ്.. അവനറിയാതെ കൈ കൂപ്പി നിന്നു പോയി. അവന്റെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു.
(തുടരും..)
നിങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍ മാത്രം.. 🙂