Ente Ormakal – 23

Posted by

“വേണ്ട മോനെ..വിട്ടുകള..ചത്തുപോകും ആ നാറി..കൊറേ നേരമായി അവന്‍ നിന്നു ചെറയുന്നു..” എന്നെ പിടിച്ച ആള്‍ പറഞ്ഞു. ആളുകളില്‍ പലരും എന്നെ നോക്കി ചിരിച്ചു. സംഗതി അവര്‍ക്ക് ഇഷ്ടപ്പെട്ടു എന്നെനിക്ക് മനസിലായി. അവന്‍ തപ്പിത്തടഞ്ഞ് എഴുന്നേറ്റ് സ്ഥലം വിട്ടു.

“കണ്ടോ..കിട്ടേണ്ടത് കിട്ടിയപ്പം അവനു സമാധാനമായി..”

ആരോ പറയുന്നത് ഞാന്‍ കേട്ടു. എന്റെ കണ്ണുകള്‍ ശ്രീദേവിയെ തേടി. അവള്‍ അത്ഭുതത്തോടെ എന്നെ നോക്കുകയായിരുന്നു. എന്റെ നോട്ടം കണ്ടപ്പോള്‍ അവള്‍ കണ്ണുകള്‍ മാറ്റി.

എന്നെ പലരും ശ്രദ്ധിച്ച സ്ഥിതിക്ക് അവളെ നോക്കുന്നത് പന്തിയല്ല എന്നെനിക്ക് തോന്നി. ഞാന്‍ മെല്ലെ അല്പം മാറി നിന്നു. ആളുകള്‍ എന്നെ മറക്കാന്‍ അത് വേണ്ടിയിരുന്നു. അവരുടെ ശ്രദ്ധ ഡാന്‍സില്‍ വീണ്ടും പതിഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ അവള്‍ നിന്നിരുന്ന സ്ഥലത്തേക്ക് നീങ്ങി. എന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിക്കൊണ്ടാണ്‌ ഞാന്‍ നടന്നത്. അവളുടെ തോട്ടുപിന്നിലെത്തി ഞാന്‍ നിന്നു. അതുവരെ ലഭിച്ചിട്ടില്ലാത്ത അതിശക്തമായ സ്ത്രൈണഗന്ധം അവളില്‍ നിന്നും എന്റെ മൂക്കിലേക്ക് അടിച്ചുകയറി. ചന്ദനത്തിന്റെയും കുങ്കുമത്തിന്റെയും  ശുദ്ധമായ വെളിച്ചെണ്ണയുടെയും ഗന്ധത്തിനൊപ്പം തലയില്‍ ചൂടിയിരുന്ന മുല്ലപ്പൂവിന്റെയും അവളുടെ വിയര്‍പ്പിന്റെയും ഗന്ധം കൂടി ചേര്‍ന്നപ്പോള്‍ വര്‍ണ്ണിക്കാനാകാത്ത മനംമയക്കുന്ന ഗന്ധമായി അത് മാറിയിരുന്നു. ശ്രീദേവി ഞാന്‍ പിന്നിലെത്തിയ വിവരം അറിഞ്ഞിരുന്നില്ല. അവള്‍ എന്നെ ചുറ്റും നോക്കുന്നുണ്ടയിഅരുന്നു. ഞാന്‍ അടുത്തു നിന്ന് അവളുടെ ഒതുങ്ങിയ അരക്കെട്ട് നോക്കി. തനി വെണ്ണ. അവളുടെ മുടിയില്‍ നിന്നും ദേഹത്ത് നിന്നും വമിച്ച ഗന്ധം എന്നെ മത്തുപിടിപ്പിച്ചു. ആ മിനുത്തു തുടുത്ത ആലില വയറില്‍ സ്പര്‍ശിക്കാന്‍ എന്റെ കൈ വെമ്പി. എന്നേക്കാള്‍ കഷ്ടിച്ച് ഒരിഞ്ച് മാത്രമായിരുന്നു അവളുടെ ഉയരം. ഞാന്‍ കരുതലോടെ ചുറ്റും നോക്കി. ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് ചെറിയ ഇരുട്ട് ഉള്ളതിനാല്‍ അത്ര വ്യക്തമായി മറ്റുള്ളവര്‍ക്ക് എന്നെ കാണാന്‍ സാധിക്കില്ല എന്നെനിക്ക് മനസിലായി.

ശ്രീദേവി ചുറ്റും നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ എന്നെ തേടുകയാണ്. ഞാന്‍ എന്റെ മുഖം മെല്ലെ അവളുടെ കാര്‍കൂന്തലില്‍ ഉരുമ്മി. അതിന്റെ മണം അനിര്‍വചനീയമായിരുന്നു. ശ്രീദേവി ആ കേശഭാരം കൈകള്‍ കൊണ്ട് മുന്‍പിലേക്ക് ഇട്ടു. അവളുടെ പുറം എന്റെ മുന്‍പില്‍ അനാവൃതമായി. വിശാലമായി വെട്ടിയ ബ്ലൌസ് അവളുടെ വെണ്ണ നിറമുള്ള പുറം ഏതാണ്ട് മുക്കാലും നഗ്നമാക്കിയിരുന്നു. കഴുത്തില്‍ ഒരു കറുത്ത ചരടും സ്വര്‍ണ്ണമാലയും. ഇടതുതോളില്‍ ബ്രായുടെ വള്ളി പുറത്താണ്. ഇരുകക്ഷങ്ങളും വിയര്‍ത്ത് കുതിര്‍ന്നിട്ടുണ്ട്. നഗ്നമായ ആ ചുമലില്‍ ചുംബിക്കാന്‍ എന്റെ മനസു വെമ്പി. അറിയാതെ എന്റെ കൈ മുന്‍പോട്ടു നീങ്ങി. അവളുടെ തുടുത്ത, വെണ്ണ വയറില്‍ വിറയലോടെ അത് സ്പര്‍ശിച്ചു. ഷോക്കേറ്റത് പോലെ ശ്രീദേവി ഞെട്ടിത്തിരിഞ്ഞു. തൊട്ടുപിന്നില്‍ നിന്ന എന്നെ കണ്ട അവളുടെ മുഖത്തെ ഭാവം എനിക്ക് വിവേചിക്കാന്‍ പറ്റിയില്ല. അവളുടെ അധരങ്ങള്‍ വിറച്ചു.

“പാറുവമ്മേ..നമുക്ക് പോകാം..വാ..” തിടുക്കത്തോടെ അവള്‍ അടുത്ത് നിന്ന കുറിയ സ്ത്രീയോട് പറഞ്ഞു. ഇത്ര മധുരമുള്ള സ്ത്രീശബ്ദം ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടുണ്ടായിരുന്നില്ല..

“എന്താ കുഞ്ഞേ എന്ത് പറ്റി…” അവര്‍ ചോദിച്ചു. ഞാന്‍ വേഗം പിന്നിലേക്ക് മാറി.

“ഒന്നൂല്യ..മതി….” അവള്‍ മുടി വീണ്ടും പിന്നിലെക്കിട്ടുകൊണ്ട് പറഞ്ഞു.

“എന്നാ കുട്ടീനെ വിട്ടിട്ട് ഞാനിങ്ങു വരാം..എനിക്കാ നാടകം ഒന്ന് കാണണംന്നുണ്ട്..”

Leave a Reply

Your email address will not be published. Required fields are marked *