ചന്ദന നിറം. ഉയര്‍ന്ന നാസികയും ചെറിയ, ചോര നിറമുള്ള ചുണ്ടുകളും. തുടുത്ത പൂവ് പോലെയുള്ള കവിളിണകള്‍. ലേശം ചുരുണ്ട മുടിയാണ്. അത് പിന്നിലേക്ക് അഴിച്ചിട്ടിരിക്കുകയാണ് എന്നെനിക്ക് മനസിലായി. നീളമുള്ള കഴുത്തിനു താഴെയുള്ള ഭാഗം ആള്‍ക്കൂട്ടം കാരണം മറഞ്ഞിരുന്നു. ഇത്ര സൌന്ദര്യമുള്ള മറ്റൊരു പെണ്ണും ആ ക്ഷേത്ര പരിസരത്ത് വേറെയില്ല എന്നെനിക്ക് തോന്നി. അത്രയ്ക്ക് സുന്ദരിയായിരുന്നു അവള്‍. പക്ഷെ എന്നില്‍ അവള്‍ എന്താണ് കണ്ടത് എന്നുമാത്രം എനിക്ക് മനസിലായില്ല. അവിശ്വസനീയമായിരുന്നു അവളുടെ ആ നോട്ടം. ഞാന്‍ മെല്ലെ പാക്കരേട്ടനെ തോണ്ടി വിളിച്ചു.
“എന്താടാ..എന്നാത്തിനാ നീ തോണ്ടുന്നത്…” അയാള്‍ ദേഷ്യത്തോടെ ചോദിച്ചു.
“ഒന്നെഴുന്നേല്‍ക്ക് ചേട്ടാ..ഒരത്യാവശ്യം ഉണ്ട്..” ഞാന്‍ കുനിഞ്ഞ് അയാളുടെ ചെവിയില്‍ പറഞ്ഞു. പുള്ളി ഉരുണ്ടുപിരണ്ട് എഴുന്നേറ്റു. ആശാന്‍ അണയാറായി എന്നെനിക്ക് മനസിലായി.
“എന്താ..എന്താടാ കാര്യം..”
ആടിയാടി നിന്നു മുണ്ട് ഉടുത്തുകൊണ്ട് പുള്ളി ചോദിച്ചു. ഞാന്‍ അവള്‍ നിന്നിടത്തേക്ക് നോക്കി. എന്റെ നോട്ടം കണ്ടപ്പോള്‍ അവള്‍ വേഗം കണ്ണുകള്‍ മാറ്റിക്കളഞ്ഞു.
“ചേട്ടാ..പതിയെ സംസാരിക്കണം..ദാ അങ്ങോട്ട് നോക്കിക്കേ..ആ പെണ്ണിനെ കണ്ടോ” ഞാന്‍ അയാളുടെ കാതില്‍ പറഞ്ഞു. പുള്ളി അവിടേക്ക് നോക്കി.
“ഏത് പെണ്ണ്? അവിടെ കൊറേ അവളുമാര് നിപ്പൊണ്ടല്ലോ..അതിലേതാ?”
“ദാ..ആ നടുക്ക് കാണുന്ന മുഖം..കണ്ടോ…ആ ഉയരമുള്ള പെണ്ണ്…..”
പാക്കരേട്ടന്‍ വീണ്ടും നോക്കി. ഇത്തവണ അയാള്‍ അവളെ കണ്ടു.
“ങേ..അത് ശ്രീദേവി കുഞ്ഞല്യോ…എന്താ..എന്താടാ കാര്യം…”
“അപ്പൊ ചേട്ടന് അവളെ അറിയാം..ഏതാ ചേട്ടാ അവള്‍..”
“അവളോ? എടാ അതാരാന്നു നിനക്ക് അറിയാമോ..എന്തിനാടാ ആ കുഞ്ഞിനെ നോക്കിയത്..നീ വേണ്ടാത്ത പണിക്കൊന്നും പോണ്ട കേട്ടോ…”
“ചേട്ടന്‍ അവള്‍ ഏതാണെന്ന് പറ..ഒന്നറിയാന്‍ വേണ്ടി ചോദിച്ചതാ..അല്ലാതെ വേറെ കാര്യമൊന്നുമില്ല..”
“ങാ..എന്നാല്‍ കൊഴപ്പമില്ല..എടാ അത് ഇവിടുത്തെ പൂജാരീടെ വേളിയാ..എന്റെ വീട്ടീന്ന് അമ്പലത്തിലോട്ടു വരുന്ന വഴിക്കാ അവരുടെ ഇല്ലം…അങ്ങേര്‍ക്ക് പത്തമ്പത് വയസ് ഒണ്ട്..ശ്രീദേവി കുഞ്ഞിനു പക്ഷെ പ്രായം ഒത്തിരി കൊറവാ…ഇരുപതോ ഇരുപത്തിരണ്ടോ കാണും..” പാക്കരേട്ടന്‍ വിശദീകരിച്ചു.
“പൂജാരീടെ ഭാര്യ ആണോ..ഹോ..”
“അങ്ങേരുടെ രണ്ടാം വേളിയാ…ശ്രീദേവി കുഞ്ഞിനെ അയാള്‍ വേളി കഴിച്ചിട്ട് ഒരു കൊല്ലമേ ആയിട്ടുള്ളൂ..ഈ അമ്പലത്തിന്റെ ഐശ്വര്യമാ ഈ കുഞ്ഞ്..”
“ഉം ഉം…”
“ങാ എന്താടാ ഒരു മറ്റേ മൂളല്‍…?’
“ഏയ്..”
“വലിയ ഒരു ഇല്ലമാ അവരുടേത്..അവിടെ ഈ കൊച്ചും അങ്ങേരും മാത്രമെ ഒള്ളു..പകല് പണിക്ക് ഒരു സ്ത്രീ വരും..അങ്ങേരില്ലാത്തപ്പോള്‍ കൂട്ട് കിടക്കുന്നതും അവരാ… അങ്ങേരും പൂജേം ഹോമോം ഒക്കെയായി മിക്കപ്പോഴും യാത്രേല്‍ ആയിരിക്കും..ഇന്ന് പക്ഷെ ഇവിടെത്തന്നെ കാണും…”
വീണ്ടും നിലത്തേക്ക് ചടഞ്ഞുകൊണ്ട് പാക്കരേട്ടന്‍ പറഞ്ഞു. അയാള്‍ ബാക്കി ഉണ്ടായിരുന്ന മദ്യവും അകത്താക്കി. പിന്നെ മരത്തിലേക്ക് ചാരി ഇരുന്നുകൊണ്ട് കണ്ണുകള്‍ അടച്ചു. ഞാന്‍ അവള്‍ നിന്നിടത്തേക്ക് നോക്കി. അവിടെ നിന്ന സ്ത്രീകള്‍ മറ്റേ കരയിലേക്ക് പോകുന്നത് ഞാന്‍ കണ്ടു. ഏറ്റവും പിന്നിലായി അവളും. ഞാന്‍ നോക്കിയപ്പോള്‍ അവള്‍ എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി. അവളുടെ പിന്‍ഭാഗം വ്യക്തമായി ഞാന്‍ കണ്ടു. ക്ഷേത്ര പരിസരത്തെ മിക്ക ആണുങ്ങളും അവളെ കൊത്തിവലിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.