അപ്രതീക്ഷിതം 2

Posted by

അപ്രതീക്ഷിതം 2

Aprathikshitham By: ആന്‍റെണി

Click here to read PART 1

കല്യാണം കഴിഞ്ഞു 10 ദിവസം കഴിഞ്ഞപോള്‍ തന്നെ ലീവ് കുറവായത് കൊണ്ട് തിരുച്ചു പോരേണ്ടി വന്നു. പ്രവാസികള്‍ അഭിമുഘീകരികുന്ന ഏറ്റവും വലിയ ഒരു പ്രശ്നം ആണ് ഇതു. എന്തായാലും 10 ദിവസത്തെ മധുരിക്കുന്നഓര്‍മകളും ആയി ഞാന്‍ കുവൈറ്റ്‌ എയര്‍ വിമാനത്തില്‍ കാലത്ത് 9 മണിക്ക് കുവൈറ്റില്‍ എത്തി. ഭാര്യയെ ഒരു 3 മാസത്തേക്ക് വിസിറ്റിംഗ് വിസക്ക് കൊണ്ട് വരണം എന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ട് ഒള്ള 10 ദിവസത്തിനുള്ളില്‍ തന്നെ മാര്യേജ് സര്‍ട്ടിഫിക്കറ്റ് എടുത്തു അതും വച്ച് പാസ്പോര്‍ട്ട്നു അപേക്ഷ സമര്‍പിച്ചു.

വന്ന അന്ന് തന്നെ ജോല്യ്ക് കയറണം ആയിരുന്നു. വല്ലാത്ത ഒരു ദിവസം തന്നെ ആയിരുന്നു നൈറ്റ്‌ 10 ആയി ഡ്യൂട്ടി കഴിഞ്ഞപോള്‍ അങ്ങിനെ ദിവസങ്ങള്‍ കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. ഫോണിലൂടെ ഒള്ള സല്ലാപങ്ങള്‍ മാത്രം ആയിരുന്നു ഒരു ആശ്വാസം. ഇന്നത്തെ പോലെ whatsup ഒന്നും അന്ന് ഉണ്ടായിരുനില.

ഒരു ദിവസം അവളുടെ വിളി വന്നു പാസ്പോര്‍ട്ട്‌ കിട്ടി. അന്ന് തന്നെ ഞാന്‍ അത് സ്കാന്‍ ചെയ്തു അയക്കാന്‍ പറഞ്ഞു. ഇനി വിസ എടുക്കാന്‍ എല്ലാം റെഡി ആക്കണം

അങ്ങിനെ കുറെ കഷ്ടപ്പെട്ടു ഒരു വിസിറ്റിംഗ് വിസ എടുത്തു . 3 മാസം കാലാവധിയുണ്ട് അതിനു മുന്നേ വന്നാൽ മതി. ഇനി എപ്പോ ഒരു ഷെയറിംഗ് റൂം ഒപ്പിക്കണം ടൈം ഉണ്ടല്ലോ എന്ന സമാധാനം ആയിരുന്നു .

അങ്ങിനെ ഒന്ന് രണ്ടു ആഴ്‌ചകൾ പിന്നിട്ടു നാട്ടിൽ നിന്നും വിളിക്കുമ്പോൾ എപ്പോഴും ചോദിക്കുന്നത് എന്നത്തേക്കാണ് ടിക്കറ്റ് എടുക്കേണ്ടത് എന്ന് , റൂം ശരിയാകാതെ ടിക്കറ്റ് എടുക്കാൻ പാട്ടിലല്ലോ. അങ്ങിനെ ഇരിക്കെ ഒരു ദിവസം നടക്കാൻ ഇറങ്ങിയപ്പോൾ ആണ് പഴയ ഒരു സുഹൃത് ബിജുവിനെ കണ്ടത് അവൻ ആ വരുന്ന വെള്ളിയാഴ്ച ഫുഡ് കഴിക്കാൻ ക്ഷണിച്ചു. ഓക്കേ വരം എന്ന് ഉറപ്പും കൊടുത്തു .

Leave a Reply

Your email address will not be published. Required fields are marked *