ഒരാഴ്ചക്കുള്ളിൽ നല്ല വിലക്ക് തന്നെ കച്ചോടം ആയി ,, അവിടുന്ന് ഒരുപാടു ദൂരെ ബ്രോക്കര്‍ വഴി നല്ലോരു വീടും ക്രിഷി സ്ഥലവും എടുത്തു ,,, അങ്ങനെ പോകുന്നതിന്റെ തലേന്ന് അവള്‍ കോയ സാറിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു പോകുന്ന സ്ഥലം മാത്രം പറഞ്ഞില്ല എപ്പോള്‍ ആണ് പോവുക എന്നു ചോദിച്ചു അയാള്‍ ഫോണ്‍ വെച്ചു …..
കാലത്ത് ഇറങ്ങാന്‍ നേരം സാറിന്റെ കാറ് വരുന്നത് കണ്ട് അവൾ അങ്ങോട്ടു ചെന്നു
സംസാരിക്കാന്‍ ഒന്നും നില്‍ക്കാതെ അയാള്‍ മായയുടെ കയ്യില്‍ ഒരു പൊതി കൊടുത്തു പിന്നെ യാത്ര പറഞ്ഞു പോയി .. അവള്‍ അത് തുറന്നു നോക്കുമ്പോള്‍ മുഴുവന്‍ കാശ് ആയിരുന്നു ഒരു എഴുത്തും
” പൊറുക്കണം എന്നോട് ഇത് നിനക്ക് ഉള്ളതാണ് ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാന്‍ “
>>>>>>> തുടരും <<<<<<<
പുതിയ സ്ഥലത്ത് പുതിയ ആളുകളുമായുള്ള ഇനിയുള്ള ഭാഗങ്ങള്‍ വേഗം ലഭിക്കുന്നതിന് വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കുക
അൻസിയ