രണ്ട് പേരും പിടഞ്ഞ് മാറി ,, രാജന്‍ രണ്ടു പേരെയും മാറി മാറി നോക്കി നിന്നു … എന്നിട്ട് പുറത്തേക്ക് പോയി
” സാറേ കുഴപ്പം ആകുമോ ”
” അറിയില്ല ”
” എനിക്ക് പേടിയാവുന്നു ”
” മിണ്ടാതെ നിക്ക് നീ ”
അവള്‍ വസ്ത്രങ്ങള്‍ നേരെയാക്കി പുറത്ത് ഇറങ്ങി ,,, അപ്പോള്‍ രാജന്‍ ഫയലും പിടിച്ച് അവിടെ തന്നെ ഉണ്ടായിരുന്നു ,,, മായയെ കണ്ടപ്പോള്‍
” കഴിഞ്ഞ ??? എല്ലാം ഞാന്‍ ശരിയാക്കി തരുന്നുണ്ട് കേട്ടാ ”
അവള്‍ തല കുനിച്ച് മുന്നോട്ട് പോയി …
അവിടെ നിന്നും രണ്ട് ദിവസം കഴിഞ്ഞ് മായക്ക് ഒരു ഫോണ്‍ വന്നു
” മായ ഇത് മാനേജര്‍ സുബി ആണ് വിളിക്കുന്നത് ,, നിങ്ങളെയും കോയ സാറിനെയും കുറിച്ച് പ്യൂൺ രാജന്‍ ഒരു കംപ്ലയിന്റ് തന്നിട്ടുണ്ട് .. ഞങ്ങള്‍ അത് അന്വേഷിച്ചപ്പോൾ സത്യം ആണെന്ന് തെളിയുകയും ചെയ്തു ,,, അത് കൊണ്ട് ടീച്ചര്‍ തന്നെ സ്കൂളില്‍ നിന്നും റിസൈൻ ചെയ്തു പോകണം ,,,, അതല്ല എഗ്രിമെന്റ് കാണിച്ച് കേസിനാണ് പുറപ്പാടെങ്കിൽ ഞങ്ങള്‍ക്ക് കാരണം ജനങ്ങള്‍ക്കിടയില്‍ പറയേണ്ടി വരും ,,, അപ്പോഴും നിങ്ങള്‍ക്ക് ജോലിയും പോകും മാനവും പോകും ,,, സ്കൂളിനെ ബാധിക്കുന്ന കാരണം കൊണ്ടാണ് നിങ്ങളോട് തന്നെ ഒഴിവാകാൻ പറഞ്ഞത് എന്തു പറയുന്നു “”
” ശരി ഞാന്‍ ഒഴിവാകാം ”
” ഗുഡ് “
ഇടുത്തീ വീണത് പോലെ അവള്‍ ഇരുന്നു .. മായ സാറിനെ വിളിച്ചു
” സന്തോഷം ആയി ”
” ഞാന്‍ അറിഞ്ഞു അടുത്ത മാസം എന്നെയും പിരിച്ചു വിടും …. രണ്ടു പേരെയും ഒരുമിച്ച് വിട്ടാൽ സംശയിക്കും എന്ന് കരുതിയാകും എന്നെ ഒരു മാസം കൂടുതല്‍ ഇട്ടത് ”
ഒന്നും പറയാതെ അവള്‍ ഫോണ്‍ കട്ടാക്കി കണ്ണന്‍ വന്നപ്പോള്‍ അവള്‍ കാര്യം പറഞ്ഞു ,, കാരണം ചോദിച്ചപ്പോള്‍ അതൊന്നും നിന്നോട് പറയാന്‍ പറ്റില്ല എന്ന് പറഞ്ഞു അവള്‍ അകത്തേക്ക് പോയി … മുന്നോട്ട് ഇനി എങ്ങനെ എന്ന് ആലോചിച്ച് അവള്‍ കിടന്നു ……
ഈ നാട്ടില്‍ ഇനി എല്ലാവരും അറിയും കണ്ണന്‍ അറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല ….
ഈ വീടും പറമ്പും തന്റെ പേരിലാണ് ഇത് വിറ്റ് എവിടെയെങ്കിലും പോകണം അവള്‍ തീരുമാനിച്ചു ….
കണ്ണനുമായി സംസാരിച്ചു മായ അക്കാര്യം അവന് സമ്മതമായിരുന്നു…..