കാലത്തിന്റെ കയ്യൊപ്പ് 2
Kaalathinte Kayyoppu Part 2 | Author : Soulhacker | Previous Part
പത്തു പൈസ കൈയിൽ ഇല്ലാതെ കുടുംബത്ത നിന്നും ഇറക്കി വിട്ടവന്റെ അവസ്ഥ ,അതൊരു വല്ലാത്ത ഫീൽ ആണ് .അങ്ങനെ ഇറങ്ങേണ്ടി വന്ന ഒരാൾ ആണ് ഞാൻ അതും പതിനഞ്ചാമത്തെ വയസ്സിൽ ,സ്വന്തം കുടുംബത്ത നിന്നും ,അമ്മാവനും ,പരിവാരങ്ങളും ചേർന്നു വളരെ മനോഹരമായി ഇറക്കി വിട്ടു .അതും ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഞാൻ ഇറങ്ങി .
മൂന്ന് ദിവസം വെറുതെ നടപ്പ് ,വഴിയിൽ ഉള്ള പൈപ്പ് നിന്നും വെള്ളം മാത്രം വസ്ത്രങ്ങൾ മുഷിഞ്ഞു .അവസാനം മൂനാം ദിവസം അതിരാവിലെ ,ഞാൻ ഒരു സ്ഥലം കണ്ടു .ദൂരെ നിന്നും ഒരു ബോർഡ് ,ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം .ഹ്മ്മ്..അവിടെ ചെന്ന് അന്നദാനം നടക്കുന്നു …അവിടെ ഇരുന്നും കിട്ടിയത് കഴിച്ചപ്പോൾ ,തോന്നി എന്നെ ഇവിടെ എത്തിച്ചത് ആരോ ആണ് എന്ന് .
താത്കാലിക ആശ്വാസവും ആയി ,രണ്ടു മൂന്ന് ദിവസം അവിടെ തന്നെ താങ്ങി പക്ഷെ സ്ഥിരം ഭിക്ഷക്കാരുടെ യൂണിയൻ എനിക്ക് അംഗം ഇല്ല .പോകുവാൻ ആജ്ഞ .വീണ്ടും നടന്നു .വെയിലത്ത് വാടി നടന്നു .അവസാനം ഏതോ റെയിൽവേ സ്റ്റേഷൻ ,കണ്ട ഒരു ട്രെയിൻ കയറി .എന്തിനാ കയറിയത് എങ്ങോട്ടാ കയറിയത് ഒന്നും അറിയില്ല .ജനലിന്റെ വശത്തുള്ള സീറ്റ് ഇരുന്നു ഞാൻ മയങ്ങി .ആ മയക്കം അവസാനിച്ചത് ,ആരോ ബഹളം വെയ്കുനന്ത കേട്ട് ആണ് .ആഹ് അപ്പുറത്തെ കംപാർട്മെന്റ് ,ടിക്കറ്റ് ചോദിക്കുന്നത് ആണ് .
പോലീസ് സ്റ്റേഷൻ തുടങ്ങിയ ഭയങ്ങൾ വേട്ടയാടിയപ്പോൾ നേരെ .വാതിലിന്റെ അടുക്കൽ പോയി നിന്ന് .ട്രെയിൻ പെട്ടാണ് ഒരിടത്തു പിടിച്ചിട്ടു .ചുറ്റും ഇരുട്ട് മാത്രം .ഞാൻ അവിടെ ഇറങ്ങി .എങ്ങോട്ട് എന്ന് ഇല്ലാതെ ഇരുട്ടിൽ നടന്നു .ഇടയ്ക് ഒരു സ്ട്രീറ്റ് ലയിട് പോസ്റ്റ് ചെന്ന് ഞാൻ ഇടിച്ചത് മാത്രം എനിക്ക് ഓര്മ ഉണ്ട് .
കണ്ണ് തുറക്കുമ്പോൾ ഞാൻ ഒരാളുടെ മടിയിൽ ആണ് .അവ്യക്തമായ കാഴ്ച ..ശബ്ദങ്ങൾ മാത്രം കേൾക്കാം .
അയാൾ എനിക്ക് വെള്ളം തന്നു ….ഒരു ആശ്വാസം തോന്നി…പിന്നെ ഒരു അല്പം ചായയും ..
ആഹ്..അല്പം ബോധം വന്നു .അപ്പോൾ മനസ്സിൽ ആയി ,ഒരു ചായക്കടയുടെ മുന്നിൽ ആണ് കിടക്കുന്നത് എന്ന് .നാൻ മെല്ലെ എണീറ്റി അയാൾ എന്നെ അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ കൊണ്ട് ഇരുത്തി ..ആരാ എവിടെ നിന്ന ..
ഹമ്.ഉണ്ടായ കാര്യം മുഴുവൻ അയാളോട് ഞാൻ പറഞ്ഞു .കുഴിഞ്ഞ കണ്ണുകളും ക്ഷീണിച്ച ശരീരവും ജീർണിച്ച വസ്ത്രവും ഞാൻ പറഞ്ഞതിനെ തെളിയിക്കുന്നവ ആയിരുന്നു .അയാൾ എനിക്ക് രണ്ടു ദോശ തന്നു ..അയാൾ കാണിച്ച ഒരു ചായ്പിൽ തന്നെ ഞാൻ കിടന്നു .ഉറങ്ങി ..എത്രയോ നാളത്തെ ഉറക്കം .നല്ലത് പോലെ മനസ് അറിഞ്ഞു .ശരീരത്തിൽ ,ചൂട് അടിച്ചപ്പോൾ ആണ് കണ്ണ് തുറന്നത് .നല്ല വെയിൽ ,അആഹ് …അവിടെ പുറത്തു എന്തോ ബഹളം കേൾക്കുന്നു .ചായ കടയിലെ കാര്യങ്ങൾ എല്ലാം എനിക്ക് ഓര്മ വന്നു…തമിഴ് ആണ് പറയുന്നത് ,മലയാളവും ഉണ്ട് ..ഹോ ഇതേത് നാട് .കണ്ണ് തിരുമ്മിയപ്പോൾ മൂന്ന് പെൺകുട്ടികൾ മുന്നിൽ നില്കുന്നു , ,പിന്നെ ഒരു അമ്മയും .മോനെ..വാ…അവർ വിളിച്ചു ..