ചില സുഖങ്ങൾ
Chila Sukhangl | Author : Vinu
ജീവിതത്തിലെ ചില സത്യമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തോന്നി. അല്പം എരിവും പുളിയും ചേർത്തു ഞാൻ ഇവിടെ കുറിക്കുന്നു.
റെയിൽവേ സ്റ്റേഷനിൽ വന്നിട്ട് തന്നെ ഒരു മണിക്കൂർ ആയി. ഇത് വരെ വണ്ടി വന്നിട്ടില്ല. ഇനിയും ലേറ്റ് ആവും എന്നാണ് പറയുന്നത്. കല്യാണം കഴിഞ്ഞു ഇവിടെ വന്ന ശേഷം ആദ്യം ആയാണ് നാട്ടിലേക്ക് പോകുന്നത്. ഓഹ്.. ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ.
ഞാൻ വിനു. എന്റെ കൂടെയുള്ളത് എന്റെ ഭാര്യ രമ്യ. ഞങ്ങൾ ലഖ്നൗവിലാണ്. എനിക്ക് അവിടെയാണ് ജോലി. കല്യാണം കഴിഞ്ഞു അവളെ ഇങ്ങു കൊണ്ട് വന്നു. 6 മാസം ആയി കല്യാണം കഴിഞ്ഞിട്ട്.
അവൾക്ക് മലയാളം അല്ലാതെ മറ്റു ഭാഷകൾ ഒന്നും അറിയില്ല. ഞാൻ ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവൾ അത്ഭുതത്തോടെ നോക്കി നിന്നു.
നല്ല തിരക്കുണ്ട്.മിക്കവരും പട്ടാളക്കാർ ആണ്. വണ്ടി വരുന്നതിന്റെ അറിയിപ്പ് കിട്ടിയതോടെ തിരക്ക് വല്ലാതെ കൂടി. ഞാൻ അല്പം മാറി നിന്നു. കാരണം വണ്ടിക്കിവിടെ അര മണിക്കൂർ സ്റ്റോപ്പ് ഉണ്ട്. എൻജിൻ മാറും. രമ്യ തിരക്ക് കൂട്ടിയെങ്കിലും ഞാൻ കാര്യം പറഞ്ഞപ്പോൾ അടങ്ങി നിന്നു. എന്നാലും ആ വെപ്രാളം പൂർണമായും മാറീല.
വണ്ടി നമ്മൾ ഇല്ലാതെ പോയാലോ എന്ന ടെൻഷൻ.
വണ്ടി വന്നു. ഭയങ്കര തിരക്ക്. ഇടിച്ചു കയറി സീറ്റ് പിടിക്കുന്നു എന്തൊക്കയോ ചെയ്യുന്നു. 10 മിനിറ്റ് കഴിഞ്ഞതും എല്ലാം അടങ്ങി. പുറത്തു നല്ല തണുപ്പുണ്ട്. ഡിസംബർ ആണ്. ഉത്തരേന്ത്യ തണുത്തു നിൽക്കയാണ്. ഞങ്ങൾ 3AC യിലാണ് സീറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. അകത്തേക്ക് കയറിയപ്പോൾ അവിടേം തണുപ്പ്.
സീറ്റ് നമ്പർ കണ്ടെത്തി. സാധനങ്ങൾ ഒതുക്കി വച്ച്. ഇരുന്നു. ഞങ്ങളുടെ സീറ്റിൽ ഇരുന്നവർ ഞങ്ങൾ എത്തിയപ്പോ മാറി. എതിരെ ഒരു പെണ്ണ്രു, ഒരു ചെറുപ്പക്കാരൻ പിന്നെ നല്ല ഒരു മുതിർന്ന മനുഷ്യനും. അദ്ദേഹം ഹിന്ദിക്കാരൻ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം. മറ്റവരെ കണ്ടിട്ട് ഒരു മലയാളി ലുക്ക് ഉണ്ട്.
പലരും ഫോൺ വിളിക്കുന്നത് കേൾക്കുമ്പോൾ അയാൾ തെക്കനാണോ വടക്കനാണോ എന്നറിയാം.
വണ്ടി വിട്ടു.. ഉച്ചയായിരുന്നു. അല്പം കഴിഞ്ഞപ്പോൾ മുതൽ ആൾക്കാർ ആഹാരം കഴിക്കാനുള്ള തിരക്കിലായി.. ഞങ്ങളും എടുത്തു. ഞങ്ങളുടെ സീറ്റിലെ മൂന്നാമൻ എത്താത്തതിനാൽ ഞങ്ങൾ വിശാലമായി ഇരുന്നു തന്നെ കഴിച്ച്. രമ്യ നല്ല പാചകക്കാരി ആയിരുന്നു. അതുകൊണ്ട് തന്നെ ആഹാരം എടുത്തു തുറന്നപ്പോൾ തന്നെ മണമടിച്ചു എല്ലാവരും ഞങ്ങളെ നോക്കി.
ഞാനതു രമ്യേടെ ശ്രദ്ധയിൽ പെടുത്തി. അവരോടോക്കെ കറി എടുക്കാൻ നിർബന്ധിച്ചു.
എതിരെ ഇരുന്ന മലയാളികൾ രണ്ട് പേരും ഞങ്ങൾ കൊണ്ട് വന്ന കറി അല്പം വാങ്ങി. ഭയങ്കര ദയാലു ആണ് രമ്യ.കഴിച്ച് തുടങ്ങിയപ്പോഴേ അഭിപ്രായം വന്നു..”സൂപ്പർ ” ഞാൻ പറഞ്ഞു “ഇതൊക്കെ എന്ത് ” അവർ അത് കേട്ടു ചിരിച്ചു. അങ്ങനെ ഞങ്ങളുടെ അടുപ്പം അല്പം വളരാൻ തുടങ്ങി. ആഹാരം കഴിച്ച് കഴിഞ്ഞു വന്നു ഞങ്ങൾ പരസ്പരം വിശദമായി തന്നെ പരിചയപ്പെട്ടു..
രവി എന്ന ആൾ ആലപ്പുഴക്കാരൻ ആണ്.പട്ടാളം ആണ്. സുജ എന്ന പെൺകുട്ടി ചങ്ങനാശ്ശേരിക്കാരി, ലക്നൗ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. അവൾ ഇവിടെ ഒറ്റയ്ക്ക് ഒരു വീടെടുത്തു താമസിക്കുന്നു.