റബർതോട്ടം 1 [യമൻ]

Posted by

റബർതോട്ടം 1

Rubber Thottam | Author : Yaman

 

“ഇന്നെന്താ രണ്ടുപേരും ഇല്ലേ,” ടാപ്പിങ് കത്തികൊണ്ട് പട്ടയിൽ പറ്റിയിരിക്കുന്ന വള്ളി കറ വലിച്ചെടുത്തുകൊണ്ട് ഹരി അങ്ങ് താഴെ മിന്നുന്ന വെളിച്ചത്തിലേക്ക് നോക്കി ആലോചിച്ചു.

സമയം പുലർച്ചെ നാലുമണിയാകുന്നതേ ഒള്ളൂ. ഹെഡ്‌ലൈറ്റ് ഒന്നുകൂടി ശരിക്കും വെച്ചുകൊണ്ട് ഹരി റബർമരത്തിന്റെ പട്ട വേഗം ചീകി.

“മഞ്ഞുകാലം തുടങ്ങി, ഇനി ഒര് മൂന്നുമാസം നല്ല പാലുള്ള സീസൺ ആണ്” മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ അടുത്ത മരത്തിനടുത്തേക്ക് നടന്നു.

ഹരിക്ക് 36 വയസുണ്ട്, കല്യാണം കഴിഞ്ഞതാണെങ്കിലും ഇപ്പോൾ കുടുംബവീട്ടിൽ അമ്മയോടപ്പമാണ് താമസം.

ഹരിയുടെ ഭാര്യക്ക് പട്ടണത്തിലെ ഒരു ബാങ്കിലാണ് ജോലി. പേര് സ്മിത.

ജോലി ചെയ്യുന്ന ബാങ്കിനടുത്തുതന്നെയാണ് സ്മിതയുടെ വീടും. അതുകൊണ്ട് അവിടെ താമിച്ചാണ് ജോലിക്ക് പോകുന്നത്

ഏകദേശം മൂന്നേക്കറോളമുള്ള പറമ്പിന്റെ മുക്കാൽ ഭാഗവും റബർ കൃഷിയാണ്. ഹരി ഒറ്റക്കാണ് റബർ വെട്ടുന്നതും പാലെടുക്കുന്നതും ഷീറ്റ് അടിക്കുന്നതും ഒക്കെ. ശനിയാഴ്ച വൈകുന്നേരം ഭാര്യവീട്ടിലേക്ക് പോയാൽ ഞായറാഴ്ച വെകുന്നേരം തിരികെ വരും, അതാണ് പതിവ്.

ആ പറമ്പിനോട് ചേർന്നുതന്നെയാണ് അമേരിക്കയിൽ കുടുംബത്തോടപ്പം താമസിക്കുന്ന സാമുവേലച്ചായന്റെ അഞ്ചേക്കർ റബർതോട്ടവും.

അവിടുത്തെ ജോലികൾ ഒക്കെ നോക്കിനടത്തുന്നത് സാമുവലിന്റെ ഏതോ ഒര് അകന്ന ബന്ധത്തിൽ പെട്ട അവറാച്ചനും ഭാര്യ എൽസമ്മയുമാണ്. അവർക്ക് ഒരു മകളുള്ളത് ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുന്നു.

അവറാച്ചന് ഒരു അമ്പത്തഞ്ചു അമ്പത്തേഴു വയസ്സു കാണും. എത്സമ്മക്ക് നാല്പതോ നാല്പത്തിരണ്ടോ ഉണ്ടാകും. അവർ രണ്ടാളും കൂടിയാണ് പുലർച്ചേ ആ തോട്ടത്തിലെ ടാപ്പിങ്‌ ചെയ്യുന്നത്.

കുറച്ചു ദിവസങ്ങളായി അവറാച്ചൻ നല്ല സുഖമില്ലെന്ന് കഴിഞ്ഞ ദിവസം കണ്ടപ്പോൾ തന്നോട് പറഞ്ഞ കാര്യം ഹരി അപ്പോൾ ഓർത്തു. ഈയിടെയായി വലിവിന്റെ ചെറിയ അസുഖം ഉണ്ടെന്നും ഇനി മഞ്ഞുകാലം ആയാൽ പഴയതുപോലെ പുലർച്ചെ ടാപ്പിങ്ങിനു വരാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നാണ് അയാൾ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *