തേജാത്മികം 2
Thejathmikam Part 2 | Author : Nishinoya
[ Previous Part ] [ www.kkstories.com ]
“… അയ്യേ.. മനുഷ്യൻ നാണം കെട്ടു. നിനക്ക് പറഞ്ഞൂടായിരുന്നോ അതാണ് തേജസ് ഏട്ടൻ എന്ന്…” തൻവിക അഞ്ജലിയോട് പരിഭവം പറയാൻ തുടങ്ങി.
“… ഞാൻ പറയാൻ തുടങ്ങിയതാ അപ്പോഴേക്കും നീ വായിതോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞില്ലേ…”
“… ഇനി എന്ത് ചെയ്യുമെടി. ആലോചിച്ചിട്ടു എനിക്ക് ഒരു എത്തും പിടിയും കിട്ടണില്ല…”
“…പുള്ളി വിചാരിച്ചു കാണോ നീ ആളുടെ പേരുകൊണ്ട് വിലസുകയാണെന്ന്…”
“… അങ്ങനെ തോന്നിക്കാണോ…”
“… പിന്നെ തോന്നില്ലേ. എന്തൊക്കെയാ നീ വിളിച്ചു വാരി പറഞ്ഞത്…” അഞ്ജലി തൻവികയെ കുറ്റപ്പെടുത്തി.
“…ഏത് നേരത്താണാവോ അങ്ങനെ ഒക്കെ പറയാൻ തോന്നിയത്. എടി നമുക്ക് പോയി സോറി പറഞ്ഞാലോ…”
“… ഒറ്റക്ക് അങ്ങ് പോയാൽ മതി ഞാൻ ഒന്നും ഇല്ല…” അഞ്ജലി കൈയൊഴിഞ്ഞു.
“… എടി ദുഷ്ട്ടെ. എല്ലാത്തിനും കൂടെ നിന്നിട്ട് അവസാനം കൈയൊഴിയുന്നോ…”
“… കൈയൊഴിഞ്ഞത് അല്ലടി പേടിയായിട്ട…” അഞ്ജലി അവളുടെ അവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.
“… നീ വന്നാലും ഇല്ലെങ്കിലും ഞാൻ പുള്ളിയെ തേടി പോവാ…” അതും പറഞ്ഞ് തൻവിക തേജസിനെ തേടി ഇറങ്ങി.
“… നിൽക്ക്. ഞാനും വരുന്നു…” അവസാനം അഞ്ജലിയും കൂടെ കൂടി.
“… ശേ ഒരു പീറ പെണ്ണ് അത്രയും പറഞ്ഞിട്ട് വായും പൊളിച്ചു നിന്ന് കേട്ടിട്ട് വന്നേക്കാ…” അജുവിന് ദേഷ്യം അടങ്ങിയില്ല.