സന്ധ്യാ ത്യാഗം 2
Sandhya Thyagam Part 2 | Author : Pranav
[ Previous Part ] [ www.kkstories.com ]
കാറിൽ വളരെ സമാധാനത്തോടെ അവൾ വഴിയിലേക്ക് നോക്കി ഇരുന്നു…
തന്റെ ജീവിതത്തെക്കുറിച്ച് പരാതി പറയുന്നതോ മറ്റൊരാളാകണമെന്ന് ആഗ്രഹിക്കുന്നതോ ആയ ഒരാളല്ല ഞാൻ. ജീവിതം ദുഷ്കരമാണെന്ന് എന്റെ അമ്മ എപ്പോഴും എന്നെയും എന്റെ ശരവണനെയും പഠിപ്പിച്ചിട്ടുണ്ട്.
പക്ഷേ നല്ല സമയങ്ങളെ കയ്യെത്തി പിടിക്കാൻ നമ്മൾ ദുഷ്കരമായ സമയങ്ങളിലൂടെ പോരാടണം. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സമയത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്…
ആകെ ഇനി എനിക്ക് ഈ ലോകത്തിൽ സ്വന്തം എന്ന് പറയാൻ ശരവണൻ മാത്രേ ഉള്ളു. അവന് വേണ്ടിയാണ് ഇനി എന്റെ ജീവിതം.
പക്ഷെ അവന്റെ മനസ്സിൽ എന്നെ പറ്റിയുള്ള മതിപ്പ് എങ്ങനെയാണ്? ഞാൻ അവന് അവന്റെ പഴയ പുന്നാര ചേച്ചി ആണോ??
അതോ പണത്തിനു വേണ്ടി ആരുടെ കൂടെയും കിടക്ക പങ്കിടുന്ന ഒരുവൾ ആയാണോ അവൻ എന്നെ കാണുന്നെ? ഇല്ല ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ആ ബോധ്യം എനിക്ക് ഉള്ളിടത്തോളം കാലം ആരെയും പേടിക്കണ്ട. എന്റെ അവസ്ഥ എന്റെ കുട്ടി ഒന്ന് മനസ്സിലാക്കിയാൽ മാത്രം മതി എനിക്ക്…
ചിന്തിച്ച് കാട് കയറുകയാണ് സന്ധ്യ. അവളുടെ മനസ് ഇവിടെ അല്ല എന്ന് വണ്ടി ഓടിക്കുന്നതിനിടയിൽ ശരവണനും മനസ്സിലാകുന്നുണ്ട്.
ചിന്തകളെ എല്ലാം കാറ്റിൽ പരത്തിയാണ് വണ്ടി ശക്തമായി ഒരു ഡിവൈഡറിൽ ഇടിച്ചു കയറിയത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുന്നെ വണ്ടിക്ക് ചുറ്റും പുകപടലങ്ങൾ വന്നു നിറഞ്ഞു.