ഹസ്നയും ആര്യയും പിന്നെ ഞാനും
Hasnayum Aryayum Pinne Njaanum | Author : Dream Lover
കാലങ്ങൾ അങ്ങനെയാണ് നമുക്ക് കിട്ടേണ്ടത് എപ്പോഴയാലും കൊണ്ടുവരും..
പെണ്ണ് കണ്ട് കണ്ട് മതിയായതിന് ശേഷം നാട്ടിൽ നിന്നാൽ ശരിയാകില്ലെന്ന് മനസ്സിലാക്കി ഞാൻ പുറം രാജ്യങ്ങൾ കറങ്ങി.. കറങ്ങി എന്നു പറഞ്ഞാൽ ജോലിക്കായി പോയതാണ്.. എവിടെ പോയാലും നാട്ടിൽ നിൽക്കുന്ന സുഖം കിട്ടില്ലല്ലോ,
പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് CA എടുക്കണം എന്ന് ആഗ്രഹവുമായി കുറേ നടന്നെങ്കിലും കയ്യിലിരിപ്പുകൊണ്ട് എവിടെയും എത്തിയില്ല..സത്യം പറഞ്ഞാൽ ഉഴപ്പനായി നടന്നു.. അത് കൊണ്ട് തന്നെ നാട് വിട്ടു.. കുറെ കാലം അവിടെ നിന്ന് മതിയായതിന് ശേഷം നാട്ടിൽ തന്നെ സെറ്റിൽ ആവാൻ തീരുമാനിച്ചു അങ്ങനെ നാട്ടിൽ തന്നെ അറിയപ്പെടുന്ന ഒരു കമ്പനിയിലെ ഓഡിറ്റർ ആയി ജോലിക്ക് കയറി. നാട്ടിൽ എന്ന് പറഞ്ഞാൽ ഡെയിലി വീട്ടിൽ പോയി വരാനൊന്നും പറ്റില്ല. കുറച്ച് ദൂരെയാണ് ജോലി സ്ഥലം.. വീട്ടിൽ അമ്മയും അഛനും ഞാനും മാത്രം.. ഗവൺമെൻ്റ്എംപ്ലോയീസ് ആയത്കൊണ്ട് ഇപ്പൊ റിട്ടയർ ചെയ്ത് അവര് ജീവിതം ആസ്വദിക്കുന്നു…
വീടിൻ്റെ അടുത്തല്ലാത്തത് കൊണ്ട് ഞാൻ സ്വന്തയ്മായി ഒരു ഫ്ലാറ്റ് വാടകക്ക് എടുത്ത് അവിടെയാണ് താമസം ഒരാഴ്ച്ച കൂടുമ്പോളോ.. രണ്ടാഴ്ച്ച കൂടുമ്പോൾ മാത്രേ ഞാൻ വീടുകാണാറുള്ളൂ…
ഇപ്പൊ ഒറ്റത്തടിയായത് കൊണ്ട് വീട്ടുകാർക്ക് വലിയ വിഷമമാണ് എന്നെ ആലോചിച്ച്. ഞാൻ ആ കാര്യം ഇപ്പൊ ഓർക്കാൻ നിക്കൽ ഇല്ല..
എൻ്റെ പേര് കിഷോർ.. വയസ് 29 ആയി…