ക്ലാസ്സ്‌മേറ്റ്സ്
Classmate | Author : Adhidev
റൂമിൽ നിന്ന് ഇറങ്ങാൻ നേരമാണ് പ്രയാഗയുടെ കാൾ വന്നത്.
പ്രയാഗ: അൻവർ… ഇറങ്ങിയോ?
ഞാൻ: ആ ടി… ദാ ഇറങ്ങുന്നു. നീ ഇറങ്ങിയില്ലേ.
പ്രയാഗ: ഇല്ലെടാ…. കെട്യോന് അർജെന്റ് വർക്ക്.
ഞാൻ: ആഹാ… അപ്പോ നീ എങ്ങനെ വരും?
പ്രയാഗ: ടാ.. നീ കാറിൽ അല്ലെ. ഈ വഴിക്ക് വരോ.
ഞാൻ: എന്നാ ഞാൻ വരാം. എൻ്റെ കൂടെ പോരെ.
പ്രയാഗ: അതിന് തന്നെയാ വിളിച്ചേ. പിന്നെ നിന്നെ കാണുമ്പോൾ എല്ലാവർക്കും സർപ്രൈസ് ആവും. അത് എനിക്കു നേരിട്ട് കാണണം.
ഞാൻ: അതിനെന്താ… ദാ വരുന്നു.
അങ്ങനെ ഞാൻ കാറും എടുത്ത് അവളുടെ വീട്ടിലേക്ക് ചെന്നു. അവിടെ എത്തിയതും അവളുടെ അച്ചൻ അവിടെ ഉണ്ടായിരുന്നു.
അച്ചൻ : ആ… അൻവർ അല്ലെ… ഇവള് പറയാറുണ്ട്.
പ്രയാഗ: അച്ചാ… കുറച്ചു നേരം ഇവന് കമ്പിനി കൊടുക്ക്. ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം.
അച്ചൻ : അതിനെന്താ… മോൻ ഇരിക്ക്.
അപ്പോഴേക്കും അമ്മ ചായയും ആയി വന്നു.
അമ്മ : മോൻ നാട്ടിൽ വന്നിട്ട് കുറെ കൊല്ലം ആയല്ലേ?
ഞാൻ: അതെ അമ്മ, 12 കൊല്ലം.
അച്ചൻ : ഓസ്ട്രേലിയയിൽ അല്ലെ?
ഞാൻ: അതെ… അവിടെ ബിസിനസ് ആണ്.
അച്ചൻ : ഭാര്യ ഒക്കെ സുഖമായി ഇരിക്കുന്നോ. മക്കൾ ഇല്ലേ?
ഞാൻ: ആ… എല്ലാവർക്കും സുഖം.
അച്ചൻ : ഈ ഗെറ്റ് ടുഗെതർ ആയത് കൊണ്ട് വന്നതാണോ മോൻ?
ഞാൻ: ആ.. അങ്ങനെ വേണേലും പറയാം. കാക്കനാട് ഒരു ഷോറൂം തുടങ്ങുന്നുണ്ട്. അതിൻ്റെ കുറച്ചു കാര്യങ്ങളും ഉണ്ട്.