തല്ലുമാല 2
Thallumaala Part 2 | Autho : Lohithan
[ Previous Part ] [ www.kkstories.com]
എസ്റ്റേറ്റിൽ വന്ന ശേഷമുള്ള ആദ്യത്തെ രാത്രി..
ഇതുവരെ അറിഞ്ഞ കാര്യങ്ങൾ ഒന്നുകൂടി കൂട്ടിയും കിഴിച്ചും നോക്കി വിജയൻ..
അറിഞ്ഞടത്തോളം ദേവരാജ് മസിൽ പവർ കൊണ്ട് എല്ലാം നേടാം എന്ന് കരുതുന്നയാളാണ്..
അങ്ങിനെയുള്ളവർ ചെറിയ തിരിച്ചടികൾ പോലും സഹിക്കില്ല..
പണം കൊണ്ടും ഭയപ്പെടുത്തിയും കുറേ സപ്പോർട്ട് അയാൾ നേടിയെടുത്തിട്ടുണ്ട്…
താൻ ഇവിടെ തികച്ചും അപരിചിതനാണ്.. തന്നെ സപ്പോർട്ട് ചെയ്യാൻ അങ്കിൾ മാത്രമേയുള്ളു..
ഒന്നും വേണ്ടാ എന്ന് വെച്ച് തിരിച്ചു പോകാൻ തനിക്ക് സ്വാതന്ത്ര്യമുണ്ട്…
അങ്കിളിനെ ഓർത്താൽ പോകാൻ മനസ് അനുവദിക്കുന്നില്ല..അദ്ദേഹം തന്നിൽ വലിയ പ്രതീക്ഷ അർപ്പിച്ചിട്ടുണ്ട്.. ആ പ്രതീക്ഷയെ തട്ടി മാറ്റി ഒരു ഭീരുവിനെ പോലെ തിരികെ പോയാൽ നാട്ടിൽ പോയി അച്ഛന്റെ മുഖത്ത് നോക്കാൻ പോലും കഴിയില്ല..
ചിന്തിച്ച് ചിന്തിച്ച് അവസാനം ഒരു ഉറച്ച തീരുമാനത്തിൽ വിജയൻ എത്തി..
താൻ ആദ്യം ചെയ്യേണ്ട കുറേ കാര്യങ്ങൾ ഒന്നൊന്നായി മനസ്സിൽ കുറിച്ചിട്ടു..
പിറ്റേ ദിവസം രാവിലെ ഔട്ട് ഹൗസിന്റെ സിറ്റൗട്ടിൽ ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് ഒരു ജീപ്പ് ഇരച്ചു വന്ന് ബംഗ്ലാവിന്റെ മുറ്റത്ത് ബ്രേക്ക് ഇട്ടത്…
ജീപ്പിൽ നിന്നും ചാടി ഇറങ്ങിയ ദേവരാജ് പുറകെ ഇറങ്ങിയ സുബ്രുവിനോട് ചോദിച്ചു..
“അവൻ പോയോ.. ഇവിടെ ഒരുത്തനെയും കാണുന്നില്ലല്ലോ..”
ചുറ്റും നോക്കിയ സുബ്രു സിറ്റൗട്ടിൽ ഇരിക്കുന്ന വിജയനെ കണ്ടു..