തൻപ്രമാണി
Thanpramani | Author : Loose
വീട്ടിലേക്ക് കാലെടുത്തു വെയ്ക്കുന്ന പെണ്ണിന്റെ ഐശ്വര്യം ആണ് കുടുമ്പത്തിലേക്ക് വന്നു ചേരുക എന്നുള്ളത് പെണ്ണുകാണാൻ ചെന്ന് പെണ്ണിനെ കണ്ടത് മുതൽ മിനിയോട് തമ്പിയോട് ബന്ധുക്കൾ പറയുന്നുണ്ടായിരുന്നു. അതിൽ പ്രേതേകിച്ച് അതിശയോക്തി ഉണ്ടായിരുന്നില്ല. കൃപ അതിസുന്ദരി അല്ലെങ്കിലും നല്ല ഐശ്വര്യമുള്ള മുഖം, ശാലീന സുന്ദരി,മെലിഞ്ഞതും ഒതുങ്ങിയതും ആയ ശരീരം,
പ്രായം ഇരുപത്തിനാല് വയസ്സിലോട്ട് എത്തുന്നുവെങ്കിലും പതിനേഴുകാരിയുടെ കുട്ടിത്തം മാറാത്ത രീതികൾ. നടപ്പിലോ എടുപ്പിലോ ഒരു കുറ്റവും പെണ്ണ് കാണാൻ വന്നർക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. അച്ഛൻ ഇല്ലാത്ത വളര്ന്ന കുട്ടിയാണ് എന്നുള്ളത് മാത്രമാണ് മിനിക്ക് കൃപയെ ആദ്യമായി കണ്ടപ്പോൾ ഒരു കുറവായി തോന്നിയത്.
പിന്നെ തന്നെയേ മോളെയോ അതോ തന്റെ കുടുംബത്തിലെയോ ആർക്കുമുള്ള സൗന്ദര്യമോ സാമ്പത്തികമോ ചുറ്റും കൂടി നിൽക്കുന്ന ആർക്കുമില്ല ബോധ്യത്തിൽ മിനിതമ്പി പെൺവീട്ടുകാരെ ഒന്ന് നിരീക്ഷിച്ചു. മോളും അമ്മയും മാത്രം അടങ്ങുന്ന ഒരു കുടുമ്പം പിന്നെ കൂട്ടിനായി ഒരു ബുൾമസ്റ്റിഫ് നായയും പിന്നെ അച്ഛന്റെ ഭാഗത്തു നിന്നുള്ള അകന്ന കുറച്ചു ബന്ധുക്കളും പിന്നെ അടുത്തുള്ള അയല്പക്കകാരും മാത്രം.
ചുറ്റും നോക്കിയിരിക്കുന്ന മിനിതമ്പിയുടെ മുന്നിലേക്ക് ചായയുമായി എത്തിയ കൃപയുടെ “അമ്മക്ക് മധുരം ഓക്കെ അല്ലെ ” എന്നുള്ള ചോദ്യമാണ് അവളെ ഉണർത്തിയത്. ചെറിയ പുഞ്ചിരിയോട് തന്നെ മുന്നിൽ നിൽക്കുന്ന കൃപയുടെ മുഖത്തേക്ക് നോക്കി ചെറിയ നീരസത്തോടെ ഓക്കേയെന്ന് പറയാനെ മിനിതമ്പിക്ക് കഴിഞ്ഞുള്ളു.