ജീവിതം നദി പോലെ 10
Jeevitham Nadipole Part 10 | Author : Dr.Wanderlust
[ Previous Part ] [ www.kkstories.com ]
എഴുതാനുള്ള മടി കൊണ്ട് ഒന്ന് തട്ടിക്കൂട്ടിയത് ആണ്. 🙏🏻🙏🏻🙏🏻🙏🏻 ഭയങ്കര മടി…. 🙏🏻🙏🏻🙏🏻
————————————————————-എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും ബെഡ്ഡിൽ കിടന്നു. സമീറയ്ക്ക് സുഖമില്ല എന്ന് പറഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് എനിക്കീ അസ്വസ്ഥത.
ഞാൻ ഉച്ചക്ക് ഷോപ്പിൽ എത്തിയപ്പോഴേക്കും അവൾ ലീവ് എടുത്തു പോയിരുന്നു. വിളിച്ചിട്ട് ആണെങ്കിൽ ഫോൺ എടുക്കുന്നുമില്ല. സന്ധ്യക്ക് ഇപ്പോൾ കുഴപ്പമില്ല എന്നൊരു മെസ്സേജ് മാത്രം.
അല്ലെങ്കിൽ ഫോൺ വിളിക്കാതെ കിടക്കാത്ത പെണ്ണാണ്. വീട്ടിൽ ആയത് കൊണ്ട്അങ്ങോട്ട് പോകാനും ഒക്കില്ല. എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി. വെള്ളമടിക്കാനും തോന്നുന്നില്ല. ആങ്സൈറ്റി അങ്ങ് കൂടി പാനിക് അറ്റാക്ക് ആകുമെന്ന് തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു ബാൽക്കണിയിലേക്ക് പോയി. ഒരു സിഗരറ്റ് എടുത്തു പുകച്ചു. സമയം നോക്കി. പത്തര കഴിഞ്ഞിരിക്കുന്നു.
ഇനി നോക്കിയിരിക്കാൻ പറ്റില്ല. അവളെ ഒന്ന് കണ്ടേ പറ്റൂ. ഞാൻ ജാക്കേറ്റും, ഹെൽമെറ്റും എടുത്തു ഇറങ്ങി. ഫ്ലാറ്റ് ലോക്ക് ചെയ്തു താഴേക്കു പോയി. ബൈക്ക് എടുത്തു നേരെ സമീറയുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു.
നിലാവുള്ള രാത്രി ആയിരുന്നു. കലുഷിതമായ മനസ്സിനെ തണുപ്പിക്കാനെന്നോണം തണുത്തൊരു കാശു വീശിക്കൊണ്ടിരുന്നു. പ്രഭ വിതറി നിൽക്കുന്ന ചന്ദ്രനും, നക്ഷത്രങ്ങളും ഒന്നും എന്റെ മനസിനെ സ്പർശിച്ചതേയില്ല. സമീറയെ കാണണം. അതിനു പകരമായി ഈ ലോകം മുഴുവൻ കിട്ടിയാലും എനിക്ക് വേണ്ട, അതിലൊക്കെ ഉപരിയായി എന്റെ മനസ്സിൽ എവിടെയോ അവൾക്കൊരു സ്ഥാനമുണ്ട്.